പേരക്കുട്ടിക്ക് നേരെ ലൈംഗികാതിക്രമം: മുത്തച്ഛന് 60 വർഷം കഠിനതടവ്

വീട്ടിൽ മറ്റാരുമില്ലാതിരുന്ന സമയത്താണ് പ്രതി കൊച്ചുമകൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയത്
Minor Abuse Case
Man Sentenced to 60 Years Rigorous Imprisonment in Minor Abuse CaseFILE
Edited By:
Updated on: 
1 min read

ആലപ്പുഴ: എട്ടുവയസ്സുകാരിയായ പേരക്കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ 58കാരനായ മുത്തച്ഛന് 60 വർഷം കഠിനതടവും 75,000 രൂപ പിഴയും ശിക്ഷ. ഹരിപ്പാട് അതിവേഗ പോക്സോ കോടതി ജഡ്ജി ജി. ഹരീഷ് ആണ് വിവിധ വകുപ്പുകളിലായി ശിക്ഷ വിധിച്ചത്. പിഴ ഒടുക്കിയില്ലെങ്കിൽ അധിക തടവും അനുഭവിക്കണം. ശിക്ഷകൾ ഒരുമിച്ച് അനുഭവിച്ചാൽ മതിയാകും.

2023ൽ വീട്ടിൽ മറ്റാരുമില്ലാതിരുന്ന സമയത്താണ് പ്രതി കൊച്ചുമകൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയത്. സംഭവത്തിൽ അതിജീവിതയുടെ മാതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പുന്നപ്ര പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി. അന്ന് പുന്നപ്ര പൊലീസ് ഇൻസ്പെക്ടറായിരുന്ന ലെയ്സാദ് മുഹമ്മദാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്.

Summary

Sexual assault on granddaughter: Grandfather sentenced to 60 years of rigorous imprisonment

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER