കൊച്ചി ബിനാലെ കലാകാരിക്ക് നേരെ ലൈംഗിക അതിക്രമം; മുംബൈ സ്വദേശി ഒളിവില്‍

കൊച്ചി ബിനാലെ കലാകാരിയായ വിദേശ വനിതയ്ക്ക് നേരെ ലൈംഗികാതിക്രമം
kerala police
kerala policeപ്രതീകാത്മക ചിത്രം
Updated on
1 min read

കൊച്ചി: കൊച്ചി ബിനാലെ കലാകാരിയായ വിദേശ വനിതയ്ക്ക് നേരെ ലൈംഗികാതിക്രമം. തയ് വാന്‍ സ്വദേശിയായ യുവതിയുടെ പരാതിയില്‍ മുംബൈ സ്വദേശിക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൂന്ന് ദിവസം മുന്‍പായിരുന്നു സംഭവം.

ബിനാലെ വേദിക്ക് സമീപത്ത് വെച്ച് യുവതി പരിചയപ്പെട്ട മുംബൈ സ്വദേശി സുമിത്തിനെതിരെയാണ് പരാതി. പരിചയപ്പെട്ടതിന് ശേഷം ഇരുവരും ബോട്ടില്‍ യാത്ര ചെയ്യുമ്പോള്‍ ലൈംഗിക ഉദ്ദേശത്തോടെ പ്രതി കടന്നുപിടിച്ചു എന്നാണ് പരാതിയില്‍ പറയുന്നത്. ഇ-മെയില്‍ മുഖേന കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്കാണ് പരാതി നല്‍കിയത്. പരാതി കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ ഫോര്‍ട്ട് കൊച്ചി പൊലീസിന് കൈമാറി.

kerala police
നാനൂറിലധികംപേര്‍ക്ക് ഒരേസമയം ജോലി ചെയ്യാം, 30 കമ്പനികള്‍ക്ക് പ്രവര്‍ത്തിക്കാനുള്ള സൗകര്യം; സിയാല്‍ എയ്‌റോപാര്‍ക്ക് ഉദ്ഘാടനം ഇന്ന്

ഇതിന്റെ അടിസ്ഥാനത്തില്‍ ഫോര്‍ട്ട് കൊച്ചി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതിയായ സുമിത്തിനെ ഇപ്പോഴും പൊലീസിന് കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഇയാള്‍ക്ക് വേണ്ടിയുള്ള അന്വേഷണം തുടരുകയാണെന്നാണ് പൊലീസ് പറയുന്നത്.

kerala police
ദീപകിന്‍റെ ആത്മഹത്യ: ഷിംജിത മുസ്തഫ പുറത്തേക്ക് ?, ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
Summary

Sexual assault on Kochi Biennale artist; Mumbai native absconding

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com