തൊഴിലിടത്തെ ലൈംഗികാതിക്രമം, ജിഎസ്ടി ജോയിന്റ് കമ്മിഷണര്‍ക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശം

മൊബൈല്‍ ഫോണ്‍ ഹാക്ക് ചെയ്തതു മൂലമാണ് അശ്ലീല സന്ദേശം പരാതിക്കാരിക്ക് ലഭിക്കാന്‍ ഇടയായതെന്ന വാദം തെളിയിക്കാന്‍ എ വി സുരേഷിനായില്ല
police
പ്രതീകാത്മക ചിത്രം
Updated on
1 min read

തൃശൂര്‍: സഹപ്രവര്‍ത്തകയോട് ലൈംഗികാതിക്രമം കാണിച്ചുവെന്ന പരാതിയില്‍, ജിഎസ്ടി വകുപ്പ് തൃശൂര്‍ ജില്ലാ ജോയിന്റ് കമ്മീഷണര്‍ എ വി സുരേഷിനെതിരെ കേസെടുക്കാന്‍ നിര്‍ദേശം. തൊഴിലിടങ്ങളിലെ ലൈംഗികാതിക്രമം തടയല്‍ നിയമപ്രകാരം രൂപീകരിച്ച തൃശൂര്‍ ജില്ലാ കമ്മിറ്റി തൃശൂര്‍ ജില്ലാ കലക്ടര്‍ക്കും ജിഎസ്ടി വകുപ്പ് കമ്മിഷണര്‍ക്കും നിര്‍ദ്ദേശം നല്‍കിയത്. എ വി സുരേഷിനെ തല്‍സ്ഥാനത്തുനിന്നും മാറ്റി വകുപ്പുതല ശിക്ഷാനടപടികള്‍ക്ക് വിധേയമാക്കാനും നിര്‍ദേശമുണ്ട്.

police
നേരിയ മാര്‍ജിനില്‍ തുടര്‍ഭരണം; തൃശൂരില്‍ തിരിച്ചടി;പതിനഞ്ച് സീറ്റുകളില്‍ ജയം ഉറപ്പെന്ന് സിപിഐ

2026 ജനുവരിയിലാണ് പരാതിക്കാരിയുടെ മൊബൈലിലേക്ക് ജിഎസ്ടി ജോയിന്റ് കമ്മീഷണറായ പ്രതി ഔദ്യോഗിക ഫോണില്‍ നിന്നും ടെലിഗ്രാം അക്കൗണ്ട് വഴി അശ്ലീല വീഡിയോ ലിങ്ക് അയച്ച് അതിക്രമം ആരംഭിച്ചതെന്നാണ് പരാതി. അതിനുമുമ്പ് പ്രതി പലപ്പോഴും പരാതിക്കാരിയെ തന്റെ കാബിനിലേക്ക് വിളിച്ചു വരുത്തി ലൈംഗിക ചുവയോടെ സംസാരിച്ചതായും ദാമ്പത്യ ബന്ധത്തെ കുറിച്ച് ചോദിച്ചതായും കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. പരാതിക്കാരി പ്രതിയുടെ ഓഫീസില്‍ നിന്നും സ്ഥലംമാറ്റം വാങ്ങിയെങ്കിലും പ്രതി വീണ്ടും പിന്തുടര്‍ന്ന് തന്റെ ഇംഗിതങ്ങള്‍ തുടര്‍ന്നതായും കമ്മിറ്റി കണ്ടെത്തി. എ വി സുരേഷിനെതിരെ ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട ഒട്ടേറെ പരാതികള്‍ ഉള്ളതായി കീഴ് ജീവനക്കാരുടെ മൊഴിയുണ്ടെന്നും കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

police
ശോഭാ സുരേന്ദ്രനെതിരെ പരാതി, ബിന്ദു വിനയകുമാറിനെതിരെ ബിജെപിയില്‍ നടപടി; പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു

എന്നാല്‍, മൊബൈല്‍ ഫോണ്‍ ഹാക്ക് ചെയ്തതു മൂലമാണ് അശ്ലീല സന്ദേശം പരാതിക്കാരിക്ക് ലഭിക്കാന്‍ ഇടയായതെന്ന വാദം തെളിയിക്കാന്‍ എ വി സുരേഷിനായില്ലെന്നും കമ്മിറ്റി അറിയിച്ചു. ഈ സാഹചര്യത്തിലാണ് പ്രൊഫസര്‍ ഡോ. പി. ഭാനുമതി ചെയര്‍പേഴ്‌സണായ പോഷ് ആക്ട് പ്രകാരം നടപടികള്‍ കൈക്കൊള്ളാനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കിയത്.

Summary

Sexual harassment at workplace, direction to file case against GST Joint Commissioner.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com