അറസ്റ്റിലായ പ്രതി
അറസ്റ്റിലായ പ്രതി

കെഎസ്ആര്‍ടിസി ബസ്സില്‍ യുവതിക്ക് നേരെ നഗ്നതാ പ്രദര്‍ശനം; പ്രതി അറസ്റ്റില്‍

തൃശൂരില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു യുവാവ് യുവതിക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയത്. 
Published on

കോഴിക്കോട്: കെഎസ്ആര്‍ടിസി ബസ്സില്‍ യുവതിക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയ യുവാവ് അറസ്റ്റില്‍. കോഴിക്കോട് സ്വദേശി സവാദ് ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം തൃശൂരില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു യുവാവ് യുവതിക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയത്. 

അങ്കമാലിയില്‍ നിന്നാണ് യുവാവ് ബസില്‍ കയറിയത്. മൂന്നുപേര്‍ക്ക് ഇരിക്കാവുന്ന സീറ്റില്‍ പരാതിക്കാരിക്കും മറ്റൊരു പെണ്‍കുട്ടിക്കും ഇടയിലാണ് യുവാവ് ഇരുന്നത്. ബസ് എടുത്തതോടെ യുവാവ് തന്റെ ശരീരത്തില്‍ കൈകൊണ്ട് ഉരസുകയും നഗ്‌നത പ്രദര്‍ശിപ്പിക്കുകയും ലൈംഗികചേഷ്ട കാട്ടുകയുമായിരുന്നെന്ന് യുവതി പറയുന്നു. അതിന്റെ വിഡിയോ പകര്‍ത്തുകയും കണ്ടക്ടറോടു പരാതിപ്പെടുകയുമായിരുന്നു.

കടന്നുകളയാന്‍ ശ്രമിച്ച അക്രമിയെ കണ്ടക്ടറും മറ്റു യാത്രക്കാരും ചേര്‍ന്ന് പിടികൂടി പൊലീസിന ഏല്‍പ്പിച്ചു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ വിവിധ വകുപ്പുകള്‍ പ്രകാരം ഇയാള്‍ക്കെതിരെ കേസ് എടുത്തതായി പൊലീസ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com