ബൈക്കിലെത്തിയ സംഘത്തിന്റെ ആക്രമണം; കണ്ണൂരിൽ എസ്എഫ്ഐ നേതാവിന് കുത്തേറ്റു

ആക്രമണം തോട്ടട എസ്എൻ കോളജിനു മുന്നിൽ  
SFI leader stabbed in Kannur
പരിക്കേറ്റ വൈഷ്ണവ് (SFI)
Updated on
1 min read

കണ്ണൂർ: തോട്ടടയിൽ എസ്എഫ്ഐ നേതാവിനു കുത്തേറ്റു. എടക്കാട് ഏരിയ സെക്രട്ടറി കെഎം വൈഷ്ണവിനെ (23) ബൈക്കിലെത്തിയ സംഘം കുത്തി പരിക്കേൽപ്പിച്ചു. തോട്ടട എസ്എൻ കോളജിനു മുന്നിൽ ഞായറാഴ്ച്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. കൈക്കും കാലിനും കുത്തേറ്റ വൈഷ്ണവിനെ എകെ ജിആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വിദ്യാർഥിനിയെ കമന്റടിച്ചത് ചോദ്യം ചെയ്തതിന്റെ പേരിലായിരുന്നു ആക്രമണം. വൈഷ്ണവിൻ്റെ പരിക്ക് ഗുരുതരമല്ല. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

SFI leader stabbed in Kannur
'രണ്ടര വർഷം മുൻപ് തൃശൂരിൽ ലുലു മാൾ വരുമായിരുന്നു, വൈകുന്നതിനു പിന്നിൽ ഒരു രാഷ്ട്രീയ പാർട്ടിയുടെ ഇടപെടൽ'; എംഎ യൂസഫലി

ലഹരി മാഫിയ സംഘമാണ് ആക്രമിച്ചതെന്നാണ് വൈഷ്ണവിൻ്റെ പരാതി. അക്രമത്തിൽ എടക്കാട് ഏരിയാ കമ്മിറ്റി പ്രതിഷേധിച്ചു. കുറ്റക്കാർക്കെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടു.

SFI leader stabbed in Kannur
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ബിജെപി ഗൂഢാലോചനയെന്ന് സംശയം, പാര്‍ട്ടി നിലപാടിനൊപ്പമെന്ന് സന്ദീപ് വാര്യര്‍
Summary

SFI: Vaishnav's injuries are not serious. The police have registered a case and started an investigation into the incident.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com