'സാമൂഹ്യ മാലിന്യം, ഇനി മര്യാദകേട് ആവര്‍ത്തിക്കരുത്'; കേരള സര്‍വകലാശാല വിസിക്ക് എസ്എഫ്‌ഐയുടെ താക്കീത്

വി സിയുടെ വര്‍ഗീയതയും തോന്നിവാസവും സര്‍വകലാശാലയില്‍ നടത്താന്‍ അനുവദിക്കാത്തതിന്റെ ചൊരുക്കാണിത്.
SFI warns Kerala University VC
SFI warns Kerala University VCFile
Updated on
1 min read

തിരുവനന്തപുരം: കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മല്‍ സാമൂഹ്യ മാലിന്യമാണെന്ന് എസ്എഫ്ഐ. വിദ്യാര്‍ഥി സംഘടനാ നേതാക്കള്‍ പലരും ലഹരിക്ക് അടിമകളെന്ന വിവാദ പ്രസ്താവന വി സി നടത്തിയതിന് പിന്നാലെയാണ് എസ്എഫ്ഐയുടെ പ്രതികരണം. നിങ്ങള്‍ക്കിത് അന്ത്യശാസനമാണെന്നും ഇനി മര്യാദകേട് ആവര്‍ത്തിക്കരുതെന്നുമാണ് എസ്എഫ്ഐയുടെ മുന്നറിയിപ്പ്. വ്യക്തിവിരോധത്തിന് മുകളില്‍ നടത്തുന്ന ആക്ഷേപങ്ങള്‍ വി സിയെന്ന കസേരയുടെ നിലവാരം കളയുന്നുവെന്നും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് പറഞ്ഞു.

SFI warns Kerala University VC
'യുവതി പ്രവേശനത്തിലെ നിലപാട് മാറ്റം ഭയം കൊണ്ട്'; സര്‍ക്കാരിന്റേത് കുറ്റസമ്മതമെന്ന് വി ഡി സതീശന്‍

കേരള വി സി നിരന്തരമായി വിദ്യാര്‍ത്ഥി സംഘടന പ്രവര്‍ത്തകരെ അപമാനിക്കുന്നു. വി സിയുടെ വര്‍ഗീയതയും തോന്നിവാസവും സര്‍വകലാശാലയില്‍ നടത്താന്‍ അനുവദിക്കാത്തതിന്റെ ചൊരുക്കാണിത്. സമരങ്ങളോടുള്ള അസഹിഷ്ണുത പച്ചക്കള്ളമായി നാക്കില്‍ നിന്ന് പുറത്തുവരുന്നു. ഇനിയും ഇത്തരം പ്രസ്താവനകള്‍ തുടര്‍ന്നാല്‍ ആര്‍എസ്എസിന്റെയും ലോക്ഭവന്റെയും സംരക്ഷണം മതിയാകാതെ വരുമെന്നും എസ്എഫ്ഐ പ്രതികരിച്ചു.

SFI warns Kerala University VC
'പാട്ടും പാടി നടന്ന് തോറ്റയാള്‍'; രമ്യ ഹരിദാസിനെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ് നേതാക്കള്‍

വിവാദ പ്രസ്താവനയ്ക്കൊപ്പം വിദ്യാര്‍ത്ഥി നേതാക്കളെ ലഹരി പരിശോധന നടത്താന്‍ വി സി വെല്ലുവിളിക്കുകയും ചെയ്തിരുന്നു. ക്യാംപസുകളില്‍ അലമ്പുണ്ടാക്കുന്നവരും അധ്യാപകരെ തടഞ്ഞുവെക്കുന്നവരും തെമ്മാടികളാണെന്നും ഇത്തരക്കാരല്ല നാടിന്റെ കരുത്തെന്നും വിസി വിമര്‍ശിച്ചു. പരിശോധന നടത്തിയാല്‍ എത്ര പേര്‍ ലഹരിക്ക് അടിമകളാണെന്ന് അറിയാമെന്നും മോഹനന്‍ കുന്നുമേല്‍ പറഞ്ഞു.

Summary

SFI warns Kerala University VC

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
sticky_ads
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com