കോൺ​ഗ്രസ് ക്യാംപെയ്നിൽ നിന്ന് വിട്ടു നിന്ന് ഷാഫിപറമ്പിൽ; സമ്മർദ്ദത്തിന് പിന്നാലെ 'അമ്പലക്കള്ളന്മാര്‍ കടക്ക് പുറത്ത്' ഫെയ്സ്ബുക്കിൽ

ഇന്നു രാവിലെയാണ് ഷാഫി പറമ്പിൽ കോൺ​ഗ്രസ് ക്യാംപെയ്ൻ ചിത്രം ഷെയര്‍ ചെയ്തത്
Shafi Parambil
Shafi Parambil
Updated on
1 min read

പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങളില്‍ പ്രതിരോധത്തിലായ കോണ്‍ഗ്രസ് നടത്തുന്ന 'അമ്പലക്കള്ളന്മാര്‍ കടക്ക് പുറത്ത്' സാമൂഹിക മാധ്യമ പ്രചാരണത്തിൽ ഷാഫി പറമ്പിൽ പങ്കെടുക്കാതെ മാറി നിന്നത് ചർച്ചയായി. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്, രമേശ് ചെന്നിത്തല അടക്കുമുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ പുതിയ കവര്‍ പേജ് ഷെയര്‍ ചെയ്തു. എന്നാൽ സംഭവം ചർച്ചയായതോടെ ഇന്നു രാവിലെയാണ് ഷാഫി പറമ്പിൽ പുതിയ കവര്‍ പേജ് ഷെയര്‍ ചെയ്തത്.

Shafi Parambil
'ബ്രഹ്മാസ്ത്രം പ്രയോഗിക്കേണ്ട സമയമായി; പുകഞ്ഞ കൊള്ളി പുറത്ത്' ; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കെ മുരളീധരന്‍

ഇന്നലെ സമൂഹമാധ്യമ പേജുകളിൽ കോൺ​ഗ്രസ് നേതാക്കൾ 'അമ്പലക്കള്ളന്മാര്‍ കടക്ക് പുറത്ത്' ക്യാംപെയ്ൻ ചിത്രം ഫെയ്സ്ബുക്ക് പ്രൊഫൈൽ കവറായി ഇട്ടിരുന്നു. എന്നാൽ ഷാഫി പറമ്പിൽ സ്വന്തം ഫോട്ടോയാണ് ഇട്ടിരുന്നത്. ക്യാംപെയ്ൻ ചിത്രം പങ്കുവെച്ചിരുന്നുമില്ല. രാവിലെ മാധ്യമങ്ങൾ ഇക്കാര്യം വാർത്തയാക്കിയതോടെ, കെപിസിസി വർക്കിങ് പ്രസിഡന്റ് ഷാഫി പറമ്പിൽ ക്യാംപെയ്ൻ പോസ്റ്റർ കവർ ചിത്രമാക്കി തലയൂരുകയായിരുന്നു.

shafi parambil's post
shafi parambil's post
Shafi Parambil
രാഹുല്‍ അടുത്ത സുഹൃത്തെന്ന് നടിയുടെ മൊഴി; കാർ നൽകിയതെന്തിന്?; വിവരങ്ങള്‍ തേടി എസ്‌ഐടി

ഇന്നലെ വൈകീട്ട് ആറു മണിയോടെയാണ് ഫെയ്സ്ബുക്കിൽ കോൺ​ഗ്രസിലെ പ്രധാന നേതാക്കൾ 'അമ്പലക്കള്ളന്മാര്‍ കടക്ക് പുറത്ത്' എന്ന കവർ ചിത്രം പങ്കുവെച്ചു തുടങ്ങിയത്. തദ്ദേശ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങളില്‍ സജീവ ചര്‍ച്ച തുടരുന്നത് കോണ്‍ഗ്രസിന് വലിയ പ്രതിസന്ധിയായിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ചര്‍ച്ചകള്‍ തിരികെ സ്വര്‍ണക്കൊള്ളയിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായാണ് നേതാക്കന്‍മാരുടെ പുതിയ ക്യാംപെയ്ന്‍.

Summary

Shafi Parambil's absence from the Congress's 'Temple Thieves Out of the City' social media campaign has become a topic of discussion.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com