'100 കോടിയുടെ ഹോട്ടല്‍ അപ്പാര്‍ട്ടുമെന്റുകള്‍ തട്ടിയെടുക്കാൻ ശ്രമം'; ഷാനിമോൾ ഉസ്മാനെതിരെ പരാതി

ഷാനിമോൾ ഉസ്മാനും കുടുംബവും ചേർന്ന് റെസ്റ്റോറന്റും അപ്പാർട്ട്മെന്റുകളും വാടകയ്ക്ക് എടുത്ത് നടത്താൻ ഉടമകളുമായി കരാറിൽ എത്തിയിരുന്നു.
Shanimol Usman
Shanimol Usman, Family Accused of Trying to Seize ₹100 Crore Hotel Apartmentsfile
Updated on
1 min read

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് ഷാനിമോൾ ഉസ്മാനും കുടുംബവും 100 കോടി രൂപ വിലമതിക്കുന്ന ഹോട്ടൽ അപ്പാർട്ട്മെന്റുകൾ തട്ടിയെടുക്കാൻ ശ്രമിക്കുന്നതായി പരാതി. ബംഗളുരുവിൽ ഉള്ള ക്രൗൺ പ്ലാസ അപ്പാർട്ട്മെന്റ് ഹോട്ടലിന്റെ ബിൽഡറായ ജോസഫ് ചാക്കോയും അപ്പാർട്ട്മെന്റ് ഉടമകളായ പ്രവാസി മലയാളികളുമാണ് പരാതിയുമായി രംഗത്ത് എത്തിയിരിക്കുന്നത്.

Shanimol Usman
'സിംബയും സൂരിയും' സിംഹകുട്ടികള്‍; പേരിട്ട് മന്ത്രി

ഷാനിമോൾ ഉസ്മാനും കുടുംബവും ചേർന്ന് റെസ്റ്റോറന്റും അപ്പാർട്ട്മെന്റുകളും വാടകയ്ക്ക് എടുത്ത് നടത്താൻ ഉടമകളുമായി കരാറിൽ എത്തിയിരുന്നു. മകളുടെ പേരിലാണ് ഷാനിമോൾ ഉസ്മാൻ 20 അപ്പാർട്ട്മെന്റുകൾ വാടകയ്ക്ക് എടുത്തത്. അതിന് ശേഷം മറ്റ് ഫ്ലാറ്റുകൾ കൈയ്യേറിയെന്നും അവകാശികളെ ഭീഷണിപ്പെടുത്തി ഒഴിപ്പിക്കുന്നുവെന്നുമാണ് ഫ്ലാറ്റ് ഉടമകളുടെ ആരോപണം.

Shanimol Usman
സ്ഥാനാർഥി പ്രഖ്യാപനത്തിന് മുൻപേ ചുവരെഴുത്ത്; കൊല്ലത്ത് മുകേഷിന് പകരം ജയമോഹൻ

പ്രതിമാസം ഒന്നേകാൽ ലക്ഷം രൂപ വാടക നൽകാം എന്നായിരുന്നു ഇരുകൂട്ടരും തമ്മിലുള്ള കരാർ. എന്നാൽ പിന്നീട് ഈ കരാർ തിരുത്തി മൂന്ന് മാസത്തിൽ ഒരിക്കൽ വാടക നൽകാം എന്ന രീതിയിലാക്കി. ഇത് ചോദ്യം ചെയ്ത ജോസഫ് ചാക്കോയ്ക്കെതിരെ ഷാനിമോൾ ഉസ്മാൻ കള്ളപരാതി നൽകി എന്നും ഹോട്ടലിന്റെ ഉടമകൾ നടത്തിയ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.

Summary

Shanimol Usman, Family Accused of Trying to Seize ₹100 Crore Hotel Apartments.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
sticky_ads
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com