'രാഹുല്‍ എന്റെ നേതാവ്, ഞാനെവിടെയും പോകുന്നില്ല'; പറഞ്ഞത് വ്യക്തിപരമായ അഭിപ്രായങ്ങളെന്ന് തരൂര്‍

ചിലവിഷയങ്ങളില്‍ താന്‍ വ്യക്തിപരമായ നിലപാട് പറയാറുണ്ട്. എല്ലാത്തിനെയും എപ്പോഴും എതിര്‍ക്കുന്ന വ്യക്തിയല്ല
Shashi Tharoor
Shashi Tharoor
Updated on
1 min read

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതൃത്വവുമായി തനിക്ക് ഭിന്നതകള്‍ ഉണ്ടായിരുന്നു എന്ന റിപ്പോര്‍ട്ടുകള്‍ മാധ്യമ വ്യാഖ്യാനങ്ങള്‍ മാത്രമാണെന്ന് പ്രവര്‍ത്തക സമിതി അംഗം ശശി തരൂര്‍ എംപി. താന്‍ പാര്‍ട്ടി വിരുദ്ധ നിലപാടുകള്‍ സ്വീകരിച്ചിട്ടില്ല, രാഹുല്‍ ഗാന്ധിയുടെ നേതൃത്വം അംഗീകരിക്കുന്ന വ്യക്തിയാണെന്ന് തരൂര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഗാര്‍ഗെ, രാഹുല്‍ ഗാന്ധി എന്നിവരുമായി ഡല്‍ഹിയില്‍ കൂട്ടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് തരൂരിന്റെ പ്രതികരണം.

Shashi Tharoor
കട്ടിളപ്പാളി, ദ്വാരപാലക ശില്‍പ്പങ്ങളില്‍ വീണ്ടും പരിശോധന; സ്വര്‍ണത്തിന്റെ അളവു തിട്ടപ്പെടുത്താന്‍ എസ്‌ഐടി

ചില വിഷയങ്ങളില്‍ താന്‍ വ്യക്തിപരമായ നിലപാട് പറയാറുണ്ട്. എല്ലാത്തിനെയും എപ്പോഴും എതിര്‍ക്കുന്ന വ്യക്തിയല്ല. ചില വിഷയങ്ങളില്‍ താനെടുത്ത നിലപാട് മാധ്യമങ്ങള്‍ ബിജെപി അനുകുലമായി വ്യാഖ്യാനിച്ചു. എന്നാല്‍ താനതിനെ വിശദീകരിച്ചത് രാജ്യതാത്പര്യത്തോടെയാണ് എന്ന് തരൂര്‍ പറഞ്ഞു. അന്താരാഷ്ട്ര വിഷയങ്ങളില്‍ രാഷ്ട്രീയം പറയാന്‍ താത്പര്യമില്ല. രാഷ്ട്രത്തിന് വേണ്ടി സംസാരിക്കാനാണ് ഇഷ്ടം. രാഷ്ട്രീയമല്ല, രാഷ്ട്രം നന്നായാല്‍ മതി എന്ന നിലപാടാണ് തെരഞ്ഞെടുപ്പില്‍ മത്സരിച്ച സമയം മുതല്‍ സ്വീകരിച്ചിട്ടുള്ളത്. രാഹുല്‍ ഗാന്ധിയെ എതിര്‍ക്കുന്ന നിലപാട് ഒരിക്കലും സ്വീകരിച്ചിട്ടില്ല. അദ്ദേഹം എന്റെ നേതാവാണ്. പാര്‍ട്ടി ലൈനിനെ എതിര്‍ക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകന് അവകാശമില്ല. പാര്‍ലമെന്റില്‍ ഈ നിലപാട് എടുത്തിട്ടില്ലെന്നും തരൂര്‍ വ്യക്തമാക്കി.

Shashi Tharoor
ആര്‍ആര്‍ടിഎസ് മണ്ടന്‍ പദ്ധതി, പ്രഖ്യാപനം ഇലക്ഷന്‍ സ്റ്റണ്ട്; കേരളത്തില്‍ പ്രായോഗികമല്ല: ഇ ശ്രീധരന്‍

ബിജെപിയുമായും, സിപിഎമ്മുമായും ചര്‍ച്ചകള്‍ നടത്തിയെന്ന റിപ്പോര്‍ട്ടുകളെ കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങളോട് ഞാനെവിടേക്കും പോകുന്നില്ല എന്നായിരുന്നു തരൂരിന്റെ മറുപടി. എന്താണ് എന്നോട് മാധ്യമങ്ങള്‍ക്കുള്ള കുഴപ്പം. എന്നോട് മാത്രം എന്തിനാണ് ഇക്കാര്യം ചോദിക്കുന്നത് എന്ന് മനസിലാകുന്നില്ലെന്നും തരൂര്‍ പ്രതികരിച്ചു.

Summary

reports that he had differences with the Congress leadership are just media interpretations says MP Shashi Tharoor.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com