Shop broken into and Rs. 3.5 lakh stolen
വ്യാപാരസ്ഥാപനം കുത്തിത്തുറന്ന് മോഷണം- Theft

കട കുത്തിത്തുറന്ന് മൂന്നരലക്ഷം രൂപ കവര്‍ന്നു; അന്വേഷണം സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച്

മോഷ്ടാവ് കട കുത്തിത്തുറന്നാണ് മോഷ്ടാവ് അകത്തു കയറിയത്. പണമുണ്ട് എന്ന് മനസ്സിലാക്കി തയ്യാറെടുപ്പുകളോടെ നടത്തിയ മോഷണം എന്നാണ് സംശയം
Published on

തൊടുപുഴ: തൊടുപുഴയില്‍ വ്യാപാരസ്ഥാപനം കുത്തിത്തുറന്ന് മൂന്നരലക്ഷം രൂപ കവര്‍ന്നു(Theft). കാഞ്ഞിരമറ്റം ബൈപ്പാസില്‍ പ്രവര്‍ത്തിക്കുന്ന കേരള ട്രേഡേഴ്‌സിലാണ് മോഷണം നടന്നത്. 24 ന് പുലര്‍ച്ചെ മൂന്നരയോടെയായിരുന്നു മോഷണം.

കടയിലേക്ക് സ്റ്റോക്ക് എടുക്കാന്‍ വേണ്ടി സൂക്ഷിച്ചിരുന്ന പണമാണ് അപഹരിച്ചത്. സിസിടിവി ദൃശ്യങ്ങളില്‍ മോഷ്ടാവിന്റെ ദൃശ്യങ്ങള്‍ കാണാം.

കട കുത്തിത്തുറന്നാണ് മോഷ്ടാവ് അകത്തു കയറിയത്. പണമുണ്ട് എന്ന് മനസ്സിലാക്കി തയ്യാറെടുപ്പുകളോടെ നടത്തിയ മോഷണം എന്നാണ് സംശയം. തൊടുപുഴ പൊലീസ് സ്റ്റേഷനില്‍ നിന്ന് 150 മീറ്റര്‍ മാത്രം അകലെയാണ് മോഷണം നടന്നത്. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ കടയുടമ പൊലീസില്‍ പരാതി നല്‍കി.

കടയുടമയുടെ പരാതിയില്‍ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രണ്ടുപേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തെങ്കിലും വിട്ടയച്ചു. കടയുമായി ബന്ധപ്പെട്ട ആളുകളെയും പൊലീസ് സംശയിക്കുന്നുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com