ഇനി എസ്എച്ച്ഒമാര്‍ 64 സ്റ്റേഷനുകളില്‍ മാത്രം; സര്‍ക്കിള്‍ പദവിക്ക് ശുപാര്‍ശ

484 പൊലീസ് സ്റ്റേഷനുകളാണ് സംസ്ഥാനത്തുള്ളത്.
KERALA POLICE
Kerala policefile
Updated on
1 min read

തിരുവനന്തപുരം: സംസ്ഥാനത്ത് 64 പൊലീസ് സ്റ്റേഷനുകളില്‍ എസ്എച്ച്ഒ സംവിധാനം മതിയെന്ന് വിദഗ്ധ സമിതി റിപ്പോര്‍ട്ട്. മറ്റ് സ്റ്റേഷനുകള്‍ സര്‍ക്കിള്‍ പദവിയില്‍ മാറ്റാന്‍ ശുപാര്‍ശ. 212 സര്‍ക്കിള്‍ രൂപീകരിക്കും. ഓരോ ജില്ലാ എസ് പിമാരുമായും ചര്‍ച്ച ചെയ്താണ് തീരുമാനം. 484 പൊലീസ് സ്റ്റേഷനുകളാണ് സംസ്ഥാനത്തുള്ളത്.

KERALA POLICE
'അനിസ്‌ലാമിക ആചാരങ്ങള്‍ വര്‍ജിക്കണം; ഇസ്‌ലാം വിരുദ്ധ വിശ്വാസങ്ങള്‍ സമുദായത്തിന് പുറത്തേക്കുള്ള വഴി'; നിലവിളക്ക് വിവാദത്തില്‍ എംഎല്‍എയെ തിരുത്തി സമസ്ത

പിണറായി സര്‍ക്കാരിന്റെ കാലത്താണ് സ്റ്റേഷന്‍ എസ്എച്ച്ഒമാരെ ഇന്‍സ്‌പെക്ടര്‍മാരായി നിയമിച്ചത്. 480 സ്റ്റേഷനുകളിലാണ് എസ്എച്ച്ഒ സംവിധാനം കൊണ്ടുവന്നത്.സ്എച്ച്ഒ സംവിധാനം പാളിയെന്നാണ്. എസ്എച്ച്ഒ സംവിധാനം പാളിയെന്ന് രണ്ട് വര്‍ഷം മുമ്പ് ഡിജിപി നിയമിച്ച സമിതി കണ്ടെത്തിയിരുന്നു. യുഡിഫ് സര്‍ക്കാൻ അധികാരം ഏറ്റെടുത്തതോടെ ഇതു സംബന്ധിച്ച് പഠനം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പുതിയ സമിതിയെ ചുമതലപ്പെടുത്തുകയായിരുന്നു. ചില സര്‍ക്കിളില്‍ മൂന്ന് സ്റ്റേഷന്‍ വരെ കൊണ്ടുവരും. ക്രമസമാധാന അന്തരീക്ഷം കേസുകളുടെ എണ്ണം എന്നിവ പരിശോധിച്ചാണ് തീരുമാനം.

KERALA POLICE
സിഎംആർഎല്ലിന് തിരിച്ചടി; എക്സാലോജിക് കേസിൽ ഇഡി അന്വേഷണം തുടരാമെന്ന് ഹൈക്കോടതി

പുതിയ പരിഷ്‌കാരത്തോടെ പ്രധാന സ്റ്റേഷനുകള്‍ ഒഴികെ രണ്ട് സ്റ്റേഷനുകള്‍ക്ക് ഒരു ഇന്‍സ്‌പെക്ടര്‍ എന്ന നിലയില്‍ മാറും. ഇതോടെ ആയിരത്തില്‍ താഴെ എഫ്‌ഐആര്‍ വരുന്ന സ്റ്റേഷനുകളില്‍ എസ്‌ഐമാരാകും ഭരണം. ബാക്കിവരുന്ന സിഐമാരെ സൈബര്‍, പോക്സോ ഡിവിഷനുകളില്‍ നിയമിക്കും. പുതിയ സര്‍ക്കാര്‍ അധികാരത്തിലേറിയതിന് പിന്നാലെ ആഭ്യന്തരവകുപ്പിന്റെ പ്രധാന പരിഷ്‌കരണങ്ങളില്‍ ഒന്നാകുമിത്.

Summary

Now SHOs will be posted only in 64 stations; Recommendation for circle status

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com