മുഖ്യമന്ത്രിയോട് ചോദ്യം ചോദിച്ചത് തെറ്റായിപ്പോയി, കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറില്ല, ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ പ്രസംഗിക്കുന്നതിനിടെ താന്‍ മുഖ്യമന്ത്രിയോട് ചോദ്യം ചോദിച്ചത് തെറ്റായി പോയെന്ന് കോന്നി സ്വദേശിയും സിപിഎം പ്രവര്‍ത്തകനുമായ ദാസ് പി ജോര്‍ജ്.
Das P George , Sunny Joseph, assembly election
Das P George , Sunny Joseph, assembly election

തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ പ്രസംഗിക്കുന്നതിനിടെ താന്‍ മുഖ്യമന്ത്രിയോട് ചോദ്യം ചോദിച്ചത് തെറ്റായി പോയെന്ന് കോന്നി സ്വദേശിയും സിപിഎം പ്രവര്‍ത്തകനുമായ ദാസ് പി ജോര്‍ജ്. തന്റെ ചോദ്യം മുഖ്യമന്ത്രിയുടെ പ്രസംഗം തടസപ്പെടാന്‍ കാരണമായി. ആ അവസരത്തില്‍ താന്‍ ചോദ്യം ചോദിക്കാന്‍ പാടില്ലായിരുന്നു. അപ്പോഴത്തെ ആവേശത്തില്‍ ചോദിച്ച് പോയതാണെന്നും ദാസ് പി ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു. ഇതടക്കം അഞ്ചു വാർത്തകൾ ചുവടെ:

1. ആവേശത്തില്‍ സംഭവിച്ചതാണ്, മുഖ്യമന്ത്രിയോട് ചോദ്യം ചോദിക്കാന്‍ പാടില്ലായിരുന്നു; തെറ്റായിപ്പോയെന്ന് ദാസ് പി ജോര്‍ജ്

Das P George
മുഖ്യമന്ത്രിയോട് ചോദ്യം ചോദിച്ചത് തെറ്റായി പോയെന്ന് ദാസ് പി ജോര്‍ജ്

2. കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറില്ല, സണ്ണി ജോസഫിന് വഴങ്ങി ഹൈക്കമാന്‍ഡ്; പദവിയില്‍ തുടരും

Sunny Joseph
Sunny Josephഫയൽ

 മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സണ്ണി ജോസഫ് കെപിസിസി അധ്യക്ഷ പദവിയില്‍ തുടരും. പേരാവൂര്‍ മണ്ഡലത്തില്‍ മത്സരിക്കുമ്പോഴും സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ തനിക്ക് കഴിയുമെന്ന് അറിയിച്ചതോടെ, അധ്യക്ഷ സ്ഥാനത്ത് സണ്ണി ജോസഫ് തന്നെ തുടരട്ടെ എന്ന് ഹൈക്കമാന്‍ഡ് തീരുമാനിക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് കാലത്ത് സണ്ണി ജോസഫിനെ മാറ്റേണ്ടതില്ലെന്ന് തീരുമാനിച്ചതോടെ, തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ പ്രത്യേക സമിതിക്കും രൂപം നല്‍കി. കെപിസിസി വൈസ് പ്രസിഡന്റ് പാലോട് രവി, കെപിസിസി ജനറല്‍ സെക്രട്ടറി മണക്കാട് സുരേഷ്, എം എ വാഹിദ്, മര്യാപുരം ശ്രീകുമാര്‍ എന്നിവര്‍ അടങ്ങിയ നാലംഗ സമിതിക്കാണ് രൂപം നല്‍കിയത്.

3. നിയമസഭാ തെരഞ്ഞെടുപ്പ്: നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന്, വിമതരേയും അപരന്‍മാരേയും അനുനയിപ്പിക്കാന്‍ പാര്‍ട്ടികള്‍

Assembly election 2026: Scrutiny of nomination papers today
Assembly election 2026: Scrutiny of nomination papers todayfile

4. 'വ്യക്തിത്വ അവകാശങ്ങള്‍ സംരക്ഷിക്കണം'; മോഹന്‍ലാലിന്റെ ഹര്‍ജി ഇന്ന് പരിഗണിക്കും

Mohanlal
Mohanlalഫെയ്സ്ബുക്ക്

5. വെന്തുരുകി കേരളം; 12 ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്; യെല്ലോ അലര്‍ട്ട്

hot climate
hot climateഫയൽ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com