ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയില്ല; കോട്ടയത്ത് എസ്‌ഐയെ കാണാനില്ല, അന്വേഷണം

കുടുംബത്തിന്റെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
SI missing in Kottayam after not returning home after duty, investigation underway
അനീഷ് വിഡിയോ സ്‌ക്രീന്‍ഷോട്ട്
Updated on: 
1 min read

കോട്ടയം: പൊലീസ് ഉദ്യോഗസ്ഥനെ കാണാനില്ലെന്ന് പരാതി. കോട്ടയം വെസ്റ്റ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ അനീഷ് വിജയനെയാണ് കാണാതായത്. കുടുംബത്തിന്റെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

പത്തനംതിട്ട കീഴ്വായ്പൂര്‍ സ്വദേശിയാണ് അനീഷ് വിജയന്‍. കഴിഞ്ഞ ദിവസം ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് തിരിച്ച ഇദ്ദേഹം വീട്ടിലെത്തിയില്ല. കുടുംബപരമായോ ജോലി സംബന്ധമായോ പ്രശ്നങ്ങളില്ലെന്നാണ് വിവരം. സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER