സിക്കിം തുരങ്ക ദുരന്തം; കോട്ടയം സ്വദേശിയുടെ മൃതദേഹം കൊച്ചിയിലെത്തിച്ചു

അപകടം നടന്ന് നാലുദിവസത്തിനുശേഷമാണ് അനീഷിന്റെ മൃതദേഹം കണ്ടെടുത്തത്.
ANEESH MOHAN
അനീഷ് മോഹന്‍
Edited By:
Updated on
1 min read

കൊച്ചി: കോട്ടയം സിക്കിമില്‍ തുരങ്ക നിര്‍മാണത്തിനിടെയുണ്ടായ മണ്ണിടിച്ചിലില്‍ മരിച്ച നാഷണല്‍ ഹൈഡ്രോ ഇലക്ട്രിക് പവര്‍ കോര്‍പ്പറേഷന്‍ (എന്‍.എച്ച്.പി.സി.) ഉദ്യോഗസ്ഥന്‍ കോട്ടയം മണര്‍കാട് കൊച്ചുമറ്റം കൂരോത്ത്പറമ്പില്‍ അനീഷ് മോഹന്‍ (43)ന്റെ മൃതദേഹം കൊച്ചയിലെത്തിച്ചു. സിക്കിമിലെ ജലവൈദ്യുത പദ്ധതിയുടെ നിര്‍മാണത്തിലിരിക്കുന്ന ടണലില്‍ തിങ്കളാഴ്ച ഉച്ചയ്ക്കുണ്ടായ മണ്ണിടിച്ചിലിലാണ് അനീഷ് മരിച്ചത്. അപകടം നടന്ന് നാലുദിവസത്തിനുശേഷമാണ് അനീഷിന്റെ മൃതദേഹം കണ്ടെടുത്തത്.

സിക്കിമില്‍നിന്ന് വെള്ളിയാഴ്ച ഉച്ചയോടെ മൃതദേഹം റോഡ്മാര്‍ഗം കൊല്‍ക്കത്തയിലെത്തിച്ചിരുന്നു. അവിടെ വിമാനത്താവളത്തില്‍ നോര്‍ക്കയുടെ ഇടപെടലില്‍ സജ്ജീകരിച്ച മൊബൈല്‍ യൂണിറ്റില്‍ വൈകീട്ട് മൂന്നരയോടെ എംബാം ചെയ്തു. തുടര്‍ന്ന് എയര്‍ഇന്ത്യാ വിമാനത്തില്‍ മൃതദേഹം ശനിയാഴ്ച രാവിലെ ഏഴരയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിച്ചു.

മൃതദേഹം നോര്‍ക്ക ഏര്‍പ്പെടുത്തിയ ആംബുലന്‍സില്‍ മണര്‍കാട് കൊച്ചുമറ്റത്തെ വീട്ടിലേക്ക് കൊണ്ടുപോയി. സംസ്‌കാരം ഒന്നരയ്ക്ക് വീട്ടുവളപ്പില്‍.

ANEESH MOHAN
വിദ്യാര്‍ഥികള്‍ക്ക് ജെന്‍സി ടെക് വായ്പയുമായി കേരള ബാങ്ക്
ANEESH MOHAN
കാന്‍സര്‍ രോഗികള്‍ക്കുള്ള സൗജന്യ യാത്രാ പദ്ധതി നിര്‍ത്തിയിട്ടില്ല, തെറ്റായ പ്രചരണമെന്ന് കെഎസ്ആര്‍ടിസി
ANEESH MOHAN
63 ഗ്രാം എംഡിഎംഎ കൈവശം വച്ച് വിൽപ്പന: പ്രതിക്ക് 10 വർഷം കഠിനതടവും ഒരു ലക്ഷം പിഴയും

Sikkim Tunnel Tragedy: Body of Kottayam Native Brought to Kochi

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com