

ന്യൂഡല്‍ഹി: സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ ആശങ്ക പ്രകടപ്പിച്ച് കേന്ദ്രസര്‍ക്കാര്‍.കേരളത്തിലെ റെയില്‍വേ വികസനത്തിന് പദ്ധതി തടസമാകുമെന്ന് റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ് പാര്‍ലമെന്റില്‍ അറിയിച്ചു.
ഭാവിയില്‍ കേരളത്തില്‍ പാതയുടെ എണ്ണം കൂട്ടി റെയില്‍ വികസനം സാധ്യമാക്കാനാകില്ല. നിലവിലുള്ള റെയില്‍വെ പാതയ്ക്ക് സമാന്തരമായിട്ടാണ് സില്‍വര്‍ ലൈന്‍ കടന്നുപോകുന്നത്. റെയില്‍വേ വികസനത്തിന് വേണ്ടി സ്ഥലമേറ്റെടുക്കേണ്ടിവരുമ്പോള്‍ സ്ഥലം ലഭ്യമാകാത്ത സാഹചര്യമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
കൂടാതെ പദ്ധതിയുടെ സാമ്പത്തികലാഭത്തില്‍ കേന്ദ്രസര്‍ക്കാര്‍ സംശയം പ്രകടിപ്പിച്ചു. കെ റെയില്‍ കോര്‍പ്പേറഷന്‍ സംസ്ഥാനത്തിനും റെയില്‍വയ്ക്കും തുല്യപങ്കാളിത്തമുള്ള ഒരു കമ്പനിയാണ്. പദ്ധതി സാമ്പത്തികപരമായി ലാഭമായിട്ടില്ലെങ്കില്‍ ഈ വായ്പകളുടെ കടബാധ്യത റെയില്‍വെക്ക് കൂടി വന്നുചേരാനുള്ള സാധ്യത ഉണ്ടാകും. സംസ്ഥാന സര്‍ക്കാര്‍ പ്രതീക്ഷിച്ചത്ര യാത്രക്കാര്‍ ഉണ്ടായിട്ടില്ലെങ്കില്‍ ഈ പദ്ധതി സാമ്പത്തികമായി ലാഭം ഉണ്ടാക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ സംശയം പ്രകടിപ്പിക്കുന്നു
സില്‍വര്‍ ലൈന്‍ പദ്ധതിക്ക് 2019 ഡിസംബര്‍ തത്വത്തില്‍ അംഗീകാരം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ഡിപിആര്‍ തയ്യാറാക്കാനും സാമ്പത്തിക വശങ്ങള്‍ പരിശോധിക്കാനുമാണ് അനുമതി നല്‍കിയിട്ടുള്ളത്. സാങ്കേതികകാര്യങ്ങള്‍ക്കൊപ്പം വായ്പ ബാധ്യത കൂടി പരിശോധിച്ചേ അനുമതി നല്‍കൂ. അതേസമയം പദ്ധതിയുമായി ബന്ധപ്പെട്ട് ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടി, ഭൂമി ഏറ്റെടുക്കുന്നതിനായുള്ള സര്‍വെ എന്നിവയ്ക്ക് കേന്ദ്രം അനുമതി നല്‍കിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
