കൊച്ചി: സിംഗപ്പുർ എയർലൈൻസ് കൊച്ചിയിൽ നിന്നുള്ള സർവീസുകൾ പുനരാരംഭിക്കുന്നു. ഈ മാസം 30 മുതൽ ചൊവ്വ, വ്യാഴം, ഞായർ ദിവസങ്ങളിൽ ആഴ്ചയിൽ മൂന്ന് വിമാന സർവീസുകൾ ഉണ്ടാകും. രാത്രി 10.15 ന് സിംഗപ്പുരിൽ നിന്നെത്തുന്ന വിമാനം 11.05 ന് മടങ്ങും.
സിംഗപ്പുരിൽ നിന്ന് എത്തുന്നവർ കൊച്ചി വിമാനത്താവളത്തിൽ ആർടിപിസിആർ പരിശോധന നടത്തണം. ഇവർക്ക് ഏഴ് ദിവസത്തെ ക്വാറന്റൈനുണ്ട്. എട്ടാം ദിനം വീണ്ടും ആർടിപിസിആർ പരിശോധന നടത്തണം. പോസിറ്റീവ് ആണെങ്കിൽ ക്വാറന്റൈൻ തുടരണം.
പ്രധാനപ്പെട്ട രാജ്യാന്തര ഹബ്ബുകളിൽ നിന്നു കൊച്ചിയിലേക്കുള്ള വിമാന സർവീസുകൾ പുനഃസ്ഥാപിക്കുന്നതിനായുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് സിയാൽ മാനേജിങ് ഡയറക്ടർ എസ് സുഹാസ് പറഞ്ഞു. കൊച്ചിയിൽ നിന്നു യുകെ, ശ്രീലങ്ക, മാലദ്വീപ് എന്നിവിടങ്ങളിലേക്കുള്ള വിമാന സർവീസുകൾ നേരത്തെ ആരംഭിച്ചിരുന്നു. ഈ വർഷാവസാനത്തോടെ കൊച്ചി വിമാനത്താവളത്തിലെ രാജ്യാന്തര വിമാന സർവീസുകൾ സാധാരണ നിലയിലാകുമെന്നാണ് പ്രതീക്ഷയെന്ന് സിയാൽ അറിയിച്ചു.
അതേസമയം ഒമൈക്രോൺ വ്യാപനത്തിനെതിരെ ജാഗ്രത നിലനിൽക്കുന്ന സാഹചര്യത്തിൽ വിമാന സർവീസുകൾക്കു കേന്ദ്രം നിയന്ത്രണം ഏർപ്പെടുത്താനും സാധ്യതയുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
