SIR
SIRപ്രതീകാത്മക ചിത്രം

എസ്‌ഐആര്‍: രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം ഇന്ന്

രാവിലെ 11 നാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ വിളിച്ച യോഗം നടക്കുന്നത്
Published on

തിരുവനന്തപുരം: വോട്ടര്‍ പട്ടിക തീവ്ര പുനഃപരിശോധനയുമായി ( എസ്‌ഐആര്‍) ബന്ധപ്പെട്ട് രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. രാവിലെ 11 നാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ വിളിച്ച യോഗം നടക്കുന്നത്.

SIR
വിസി നിയമന തർക്കത്തിനിടെ, ലോക്ഭവനിലെത്തി ​ഗവർണറെ കണ്ട് മുഖ്യമന്ത്രി

തദ്ദേശ തെരഞ്ഞടുപ്പിന് ശേഷം യോഗം വിളിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷനോട് രാഷ്ട്രീയ പാർട്ടികൾ കഴിഞ്ഞ തവണ ആവശ്യപ്പെട്ടിരുന്നു. ഇത് പരിഗണിച്ചാണ് കമ്മീഷൻ വീണ്ടും യോഗം വിളിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞതിനാൽ പാർട്ടികളോട് സഹകരണം കമ്മീഷൻ ആവശ്യപ്പെടും.

എന്യൂമറേഷന്‍ ഫോം സമര്‍പ്പിക്കാനുള്ള സമയപരിധി ഇനിയും നീട്ടണമെന്ന് കഴിഞ്ഞ യോഗത്തില്‍ ബിജെപി ഒഴികെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിരുന്നു. മൊത്തെ വിതരണം ചെയ്ത ഫോമുകളില്‍ 99.71 ശതമാനവും ഡിജിറ്റലൈസ് ചെയ്തുവെന്നാണ് ഇന്നലെ വൈകീട്ടു വരെയുള്ള കണക്കുകള്‍.

SIR
ശബരിമല അരവണ വിതരണം; ഒരാൾക്ക് 20 എണ്ണം മാത്രം

ഫോമുകള്‍ ഇനിയും സ്വീകരിക്കാനുള്ളവരുടെ എണ്ണം 24.92 ലക്ഷത്തോളം വരുമെന്നാണ്. മരിച്ചവരും താമസസ്ഥലം മാറിയവരും ഇതില്‍ ഉള്‍പ്പെടുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഫോമുകള്‍ പൂരിപ്പിച്ചു നല്‍കാനുള്ളവര്‍ എത്രയും വേഗം പൂരിപ്പിച്ചു നല്‍കണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ ഖേല്‍ക്കര്‍ ആവശ്യപ്പെട്ടു.

Summary

A meeting of political party representatives regarding the Voter Roll Intensive Review (SIR) will be held in Thiruvananthapuram today.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com