ഇത് ഏത് കുട്ടിയാ ടീച്ചറെ; മറുപടി 'ശിവന്‍കുട്ടി'

കുട്ടികള്‍ക്കൊപ്പം ഓണമുണ്ണുന്നതിന്റെ ഫോട്ടോ മന്ത്രി സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നു
വി ശിവന്‍കുട്ടി
വി ശിവന്‍കുട്ടി
Updated on: 
1 min read


തിരുവനന്തപുരം: മുള്ളറംകോട് സര്‍ക്കാര്‍ എല്‍പി സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ക്കൊപ്പമായിരുന്നു മന്ത്രി വി ശിവന്‍കുട്ടിയുടെ ഓണാഘോഷം. രണ്ടാം ക്ലാസ് വിദ്യാര്‍ഥിനി മീനാക്ഷി കത്തെഴുതിയതിന്റെ അടിസ്ഥാനത്തിലാണ് ശിവന്‍കുട്ടി സ്‌കൂളില്‍ ഓണമുണ്ണാന്‍ എത്തിയത്. 

കുട്ടികള്‍ക്കൊപ്പം ഓണമുണ്ണുന്നതിന്റെ ഫോട്ടോ മന്ത്രി സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നു. നിരവധിയാളുകളാണ് മന്ത്രിയുടെ നടപടിയെ ശ്ലാഘിച്ചത്. ചിലരുടെ കമന്റുകള്‍ ഏറെ രസകരമാണ്. അതിന് ചിലര്‍ നല്‍കുന്ന മറുപടിയും ഉരുളയ്ക്ക് ഉപ്പേരി പോലെയാണ്. 'ഇത് ഏത് കുട്ടിയാ ടീച്ചറേ' എന്നായിരുന്നു ഒരു കമന്റ്. അതിന് 'ശിവന്‍ കുട്ടി' മറ്റൊരാളുടെ മറുപടി. 

സ്‌കൂളിലെത്തിയ മന്ത്രിയെ കുട്ടികള്‍ ഓടിയെത്തി സ്വീകരിച്ചു. കത്തെഴുതിയ മീനാക്ഷി മന്ത്രിയപ്പൂപ്പനോടു ചേര്‍ന്നുനിന്നു. പലരും മന്ത്രിയെ നേരില്‍ കണ്ടതിന്റെ അമ്പരപ്പിലും കൗതുകത്തിലുമായിരുന്നു. അടുത്ത് വന്നവരോടെല്ലാം അദ്ദേഹം കുശലാന്വേഷണം നടത്തി. മന്ത്രിയപ്പൂപ്പന് സമ്മാനങ്ങള്‍ നല്‍കാനും കുട്ടികള്‍ മറന്നില്ല.

പുതിയ സ്‌കൂള്‍ കെട്ടിടം വേണമെന്ന കുട്ടികളുടെ ആവശ്യം അനുഭാവപൂര്‍വം പരിഗണിക്കാമെന്ന ഉറപ്പും മന്ത്രി നല്‍കി. കുഞ്ഞുങ്ങള്‍ എഴുതിയ കത്തുള്‍പ്പെടെ മന്ത്രി ഫെയ്‌സ്ബുക് പേജില്‍ പങ്കുവച്ചത് വൈറലായിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com