സംസ്ഥാനത്ത് ആറ് പേര്‍ക്ക് കൂടി ഷിഗെല്ല, ജൂണില്‍ ആറു മരണം; നിപയില്‍ ആശ്വാസം

സംസ്ഥാനത്ത് ആറ് പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു
shigella
shigella
Edited By:
Updated on
1 min read

തിരുവനന്തപുരം: സംസ്ഥാനത്ത് ആറ് പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. കോഴിക്കോട് (4), മലപ്പുറം (2) എന്നിവിടങ്ങളിലാണ് രോഗബാധ. സംസ്ഥാനത്ത് ജൂണ്‍ മാസം 197 പേര്‍ക്കാണ് രോഗബാധ ഉണ്ടായത്. ആറു മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ വര്‍ഷം ഇതുവരെ 273 പേര്‍ക്കാണ് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചത്.

കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലാണ് ജൂണ്‍ മാസം ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. നിലവില്‍ കോഴിക്കോട് (69), വയനാട് (26), തൃശൂര്‍ (13) ആലപ്പുഴ (5) എന്നീ നാല് ജില്ലകളിലാണ് ഔട്ട്‌ബ്രേക്ക് പ്രഖ്യാപിച്ചിട്ടുള്ളത്. മലപ്പുറം (32), തിരുവനന്തപുരം (18), കണ്ണൂര്‍ (11), കൊല്ലം (13), ഇടുക്കി (3), എറണാകുളം (4), പാലക്കാട് (3) എന്നിവിടങ്ങളിലും ജൂണ്‍ മാസം ഷിഗെല്ല രോഗബാധ റിപ്പോര്‍ട്ട് ചെയ്തു.

നിപ: നാലു പേരെ കൂടി ക്വാറന്റൈനില്‍ നിന്നും ഒഴിവാക്കി

നിപ ബാധിതന്റെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട, 21 ദിവസത്തെ നിരീക്ഷണം പൂര്‍ത്തിയാക്കിയ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തില്‍പ്പെട്ട നാലു പേരെ കൂടി ക്വാറന്റൈനില്‍ നിന്നും ഒഴിവാക്കി. രോഗബാധിതന്റെ കുടുംബാഗമായ ഒരാളും മൂന്നു പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ് . കൂടാതെ കുറഞ്ഞ റിസ്‌ക് വിഭാഗത്തില്‍പെട്ട 25 പേരെയും ഇന്ന് നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കി.

ഇതോടെ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തില്‍ നിന്ന് ക്വാറന്റൈന്‍ ഒഴിവാക്കിയവരുടെ ആകെ എണ്ണം 11 ഉം നിരീക്ഷണത്തില്‍ നിന്ന് ഒഴിവാക്കിയവരുടെ എണ്ണം 59 ഉം ആയി. നിലവില്‍ വളരെ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തില്‍പ്പെട്ട 4 പേരും ഉയര്‍ന്ന റിസ്‌ക് വിഭാഗത്തില്‍പ്പെട്ട 3 പേരും ഉള്‍പ്പെടെ 7 പേര്‍ ക്വാറന്റൈനിലാണ്. കുറഞ്ഞ റിസ്‌ക് വിഭാഗത്തില്‍പ്പെട്ട 27 പേര്‍ നിരീക്ഷണത്തിലാണ്.

രോഗനിരീക്ഷണത്തിന്റെ ഭാഗമായി ജൂണ്‍ 10 മുതല്‍ നിപ സമാന ലക്ഷണങ്ങള്‍ ഉള്ളവരുടെയിടയില്‍ ജില്ലയില്‍ നടത്തിയ പരിശോധനയില്‍ 57 പേരുടെ ഫലവും നെഗറ്റീവ് ആണ്. നിപ രോഗ ബാധിതന്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വെന്റിലേറ്ററില്‍ ചികിത്സ തുടരുന്നു.

shigella
രണ്ടാം ക്ലാസുകാരനെ മര്‍ദിച്ച സംഭവത്തില്‍ റിപ്പോര്‍ട്ട് നല്‍കി എഇഒ; അധ്യാപകനെതിരെ നടപടിക്ക് സാധ്യത
shigella
'പ്രതി ചേര്‍ത്തതില്‍ ഗൂഢാലോചന, ഒളിക്കാന്‍ ഉണ്ടെങ്കില്‍ ഫയലുകളും മാറ്റില്ലേ?; ചെയ്തത് കോടതിയെ അറിയിച്ചില്ല എന്ന തെറ്റ് മാത്രം'
Summary

Six more people in the state have Shigella, six deaths in June; relief in Nipah

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com