പിതാവ് ഓടിച്ച ഓട്ടോറിക്ഷയില്‍ നിന്ന് തെറിച്ചുവീണു; അതേവാഹനം കയറി ഇറങ്ങി ആറുവയസുകാരന് ദാരുണാന്ത്യം

പുത്തന്‍പീടികയില്‍ ഹനീഫയുടെ മകന്‍ മുഹമ്മദ് ഹൈസിന്‍ ആണ് മരിച്ചത്
muhammed fysin
മുഹമ്മദ് ഹൈസിന്‍
Author:
Updated on
1 min read

തൃശൂര്‍: പിതാവ് ഓടിച്ച വാഹനത്തില്‍ നിന്നും തെറിച്ചുവീണു അതേ വാഹനത്തിന്റെ ടയര്‍ കയറി ആറുവയസ്സുകാരന് ദാരുണാന്ത്യം. പുത്തന്‍പീടികയില്‍ ഹനീഫയുടെ മകന്‍ മുഹമ്മദ് ഹൈസിന്‍ ആണ് മരിച്ചത്. പാലക്കാട് ചാലിശ്ശേരി ആലിക്കരയില്‍ വെള്ളിയാഴ്ച രാവിലെയാണ് അപകടം. ഹനീഫയും മുഹമ്മദ് ഹൈസിനും ഗുഡ്‌സ് ഓട്ടോറിക്ഷയില്‍ യാത്ര ചെയ്യുമ്പോള്‍ ഡോര്‍ തുറന്ന് ഹൈസിന്‍ പുറത്തേക്ക് വീഴുകയായിരുന്നു. മകനെ പിടിക്കാന്‍ ഹനീഫ ശ്രമം നടത്തിയെങ്കിലും കുട്ടി റോഡില്‍ വീഴുകയും ഓട്ടോയുടെ പിന്‍ചക്രം കയറിയിറങ്ങുകയുമായിരുന്നു.

muhammed fysin
കൈകൾ പരസ്പരം കൂട്ടിക്കെട്ടിയ നിലയിൽ; തിരുവനന്തപുരത്ത് യുവതിയും യുവാവും ആത്മഹത്യ ചെയ്തു

ഉടന്‍തന്നെ കുട്ടിയെ പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി തൃശ്ശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.

Summary

Six-Year-Old Child Dies After Falling From Father's in Palakkad

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com