നാട്ടിലെ കർഷകൻ, വാഴക്കുലയിലെ എംഡിഎംഎ കടത്ത് തുടങ്ങിയത് മൂന്നു വർഷം മുമ്പ്; നൈജീരിയൻ ലഹരിസംഘങ്ങളുമായി 'ഡാനി'ക്ക് ബന്ധം

2023-ൽ സംസ്ഥാന സർക്കാരിന്റെ മികച്ച യുവ കർഷകനുള്ള പുരസ്കാരം ധനേഷിന് ലഭിച്ചിരുന്നു
MDMA
ധനേഷ് എസ് നായർ
Edited By:
Updated on: 
1 min read

കൊച്ചി: വാഴക്കുലയുടെ മറവിൽ എംഡിഎംഎ കടത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അറസ്റ്റിലായ ഡാനി എന്ന ധനേഷ് എസ് നായർ (31)ക്ക് നൈജീരിയൻ ലഹരിസംഘങ്ങളുമായി ബന്ധമുണ്ടെന്ന് പൊലീസ്. കഴിഞ്ഞ മൂന്നു വർഷമായി ഇയാൾ ലഹരിക്കടത്ത് നടത്തി വരികയായിരുന്നു. ഇൻസ്റ്റ​ഗ്രാം വഴിയായിരുന്നു സംഘം വിവരങ്ങൾ കൈമാറിയിരുന്നത്. ബെംഗളൂരുവിൽ നിന്ന് ലഹരിമരുന്ന് വാങ്ങി വാഴക്കുലകളിൽ ഒളിപ്പിച്ച് കടത്തുന്നതായിരുന്നു, മൈസൂരുവിൽ വാഴത്തോട്ടവും കൃഷിയുമുള്ള ഇയാളുടെ രീതിയെന്നും പൊലീസ് സൂചിപ്പിച്ചു.

MDMA
പരീക്ഷാ ക്രമക്കേട്: പി എസ് സി ചെയർമാൻ ഇന്ന് വീണ്ടും ക്രൈംബ്രാഞ്ചിന് മുന്നിൽ

2023 മുതൽ വാഴക്കുലയിൽ മയക്കുമരുന്ന് പൊതിഞ്ഞ് ഒളിപ്പിച്ച് കടത്തിയിരുന്നുവെന്നും ധനേഷ് ചോദ്യം ചെയ്യലിൽ വ്യക്തമാക്കി. 2023-ൽ സംസ്ഥാന സർക്കാരിന്റെ മികച്ച യുവ കർഷകനുള്ള പുരസ്കാരം ധനേഷിന് ലഭിച്ചിരുന്നു. ആലപ്പുഴ, എറണാകുളം ജില്ലകളിൽ ലഹരി കച്ചവടം നടത്തിയിരുന്ന ധനേഷിന്റെ കാരിയർമാരായിരുന്നു കഴിഞ്ഞ ദിവസം എംഡിഎംഎയുമായി പിടിയിലായ ഹരികൃഷ്ണനും ഷിനുവുമെന്നും പൊലീസ് അറിയിച്ചു.

വീട്ടിലെ പക്ഷിക്കൂട്ടിലാണ് മയക്കു മരുന്ന് സൂക്ഷിച്ചിരുന്നത്. കൂടിനുള്ളിലെ പാത്രത്തിലാണ് ലഹരി മരുന്ന് സൂക്ഷിക്കുക. ഇതുമൂലം പൊലീസ് പരിശോധിച്ചാലും കണ്ടെത്തുക പ്രയാസകരമാണ്. ബം​ഗളൂരുവിൽ നിന്നും മൈസൂരുവിൽ നിന്നുമാണ് ലഹരി മരുന്ന് ശേഖരിച്ചിരുന്നത്. ധനേഷിന്റെ ലഹരിക്കടത്ത് ശൃംഖലയിൽ നിരവധി ആളുകളുണ്ട്. നൈജീരിയൻ വംശജരിൽ നിന്നും വാങ്ങുന്ന മയക്കുമരുന്ന് കേരളത്തിലെ ചെറുകിട കച്ചവടക്കാർക്ക് വിൽപ്പന നടത്തും. നിരവധി തവണ വാഴക്കുലകൾക്കിടയിൽ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്തിയിട്ടുണ്ടെന്നും ധനേഷ് പൊലീസിനോട് വെളിപ്പെടുത്തി.

ഹരിപ്പാട് പായിപ്പാട് വയ്യാപുരം വില്ലേജ് പറയ്യിൽ വീട്ടിൽ ‘ഡാനി’ എന്നു വിളിക്കുന്ന ധനേഷ് എസ് നായർ (31)നെ ഇന്നലെയാണ് ആലുവ ഡിവൈഎസ്പി ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം അങ്കമാലിയിൽ വെച്ച് പിടികൂടിയത്. ഇയാളിൽനിന്ന് 803 ഗ്രാം ഹാഷിഷ് ഓയിലും 8 ഗ്രാം എംഡിഎംഎയും പിടിച്ചെടുത്തിരുന്നു. ജർമനിയിൽ 2015 മുതൽ 2018 വരെ അഗ്രി ബിസിനസ് പഠിച്ച ധനേഷ്, 2018-ലെ പ്രളയകാലത്താണ് കേരളത്തിൽ തിരിച്ചെത്തുന്നത്.

MDMA
13കാരിയെ നിരന്തരം പീഡിപ്പിച്ച് ​ഗർഭിണിയാക്കി; 17കാരൻ പിടിയിൽ
MDMA
ഉച്ചക്കടയിൽ നിർത്തിയിട്ട കാറിന് തീപിടിച്ചു; യുവാക്കൾ ഇറങ്ങിയോടി, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
Summary

Smuggling of MDMA in bunches of bananas began three years ago; 'Dany' has links to Nigerian drug syndicates

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER