'അധികാരം ഉറപ്പായതോടെ മുസ്ലിം ലീഗ് ഹിന്ദു വിരുദ്ധതയിലേക്ക് മാറി, കോലം കത്തിച്ചാലോ വെല്ലുവിളിച്ചാലോ പേടിച്ചോടില്ല'

vellappally natesan
വെള്ളാപ്പള്ളി നടേശന്‍
Updated on
1 min read

കൊച്ചി: മുസ്ലീം ലീഗിനെ കടന്നാക്രമിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. യോഗനാദം എഡിറ്റോറിയലിലാണ് രൂക്ഷ വിമര്‍ശനം. അധികാരക്കസേര ഉറപ്പായതോടെ മുസ്ലിം ലീഗ് കടുത്ത ഹിന്ദു വിരുദ്ധതയിലേക്ക് മാറിയെന്നാന് വിമര്‍ശനം. മലബാര്‍ കലാപവും മാറാടും മറക്കില്ലെന്ന തലക്കെട്ടില്‍ എഡിറ്റോറിയല്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

'ലീഗിന്റെ മതേതര, ജനാധിപത്യ വിരുദ്ധതയെ എതിര്‍ക്കുന്നവര്‍ ആരായാലും അവരെ മുസ്ലിം വിരുദ്ധ, വര്‍ഗീയവാദി ചാപ്പകുത്തി ഒറ്റപ്പെടുത്താനുള്ള ആസൂത്രിതശ്രമമാണ് ആ സംഘടന അനുവര്‍ത്തിക്കുന്നത്. മുസ്ലിം മതത്തെയല്ല, മുസ്ലിം ലീഗെന്ന സംഘടനയുടെ മതവിവേചനത്തേയും വര്‍ഗീയതയേയും ശക്തമായി എതിര്‍ത്തതിനാണ് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയായ തന്നെ വര്‍ഗീയവാദിയെന്ന് വിളിച്ച് തെരുവില്‍ ആക്ഷേപിക്കുന്നതെന്നും' എഡിറ്റോറിയല്‍ വിമര്‍ശിച്ചു. കോലം കത്തിച്ചാലോ വെല്ലുവിളിച്ചാലോ താന്‍ പേടിച്ചോടുമെന്ന ആശ വെറുതെയാണ്. അതിലും വലിയ പെരുന്നാളിന് ബാപ്പ പള്ളിയില്‍ പോയിട്ടില്ല എന്നും ലേഖനത്തില്‍ പറയുന്നു.

vellappally natesan
വാസവൻ ഉപയോ​ഗിച്ച വെള്ള ഇന്നോവ ക്രിസ്റ്റ ഇനി മുഖ്യന്; മന്ത്രിമാർക്കും പുതിയ കാർ ഇല്ല

യുഡിഎഫ് അധികാരത്തിലേറും മുന്‍പ് മുസ്ലീം ലീഗ് കേരളം ഭരിച്ചു തുടങ്ങി. ഭരണത്തിന്റെ മറവില്‍ മതതീവ്രവാദികള്‍ക്ക് സംരക്ഷണമൊരുക്കാനാണ് ശ്രമം. സര്‍ക്കാര്‍ കൂട്ട് നില്‍ക്കുമോ എന്ന് കാത്തിരുന്ന് കാണാം. ജി. സുകുമാരന്‍ നായരും വെള്ളാപ്പള്ളി നടേശനും മുസ്ലീം ലീഗിന്റെ മുഖ്യശത്രുക്കള്‍. കെ എം ഷാജി വര്‍ഗീയ വിഷം ചീറ്റുന്ന നേതാവാണെന്നും വെള്ളാപ്പള്ളി രൂക്ഷഭാഷയില്‍ കുറ്റപ്പെടുത്തി. ഷാജിയെ മന്ത്രി ആക്കിയാല്‍ മതസൗഹാര്‍ദം പൂത്തുലയുമെന്നാണ് ലീഗ് നിലപാടെന്നും വെള്ളാപ്പള്ളി പരിഹസിച്ചു.

ലീഗ് അഭിനയിക്കുന്ന മതേതരം കപടനാടകമാണെന്നാണ് വെള്ളാപ്പള്ളിയുടെ മറ്റൊരു വിമര്‍ശനം. ഹിന്ദുക്കളെ കൊന്നുതള്ളിയ മലബാര്‍ കലാപത്തിന്റെ നാട്ടിലാണ് മുസ്ലിം ലീഗ് വളര്‍ന്ന് പന്തലിച്ചത്. കൂട്ടക്കൊലയെ സ്വാതന്ത്ര്യ സമരമാക്കി മാറ്റിയ തന്ത്രം ഇനി വിലപ്പോവില്ല. മാറാട് കലാപത്തിന് പിന്നിലെ കൈകള്‍ ആരുടേതെന്ന് നന്നായി അറിയാം. സമുദായത്തെ തകര്‍ക്കാന്‍ ഏത് കൊലകൊമ്പന്‍ വന്നാലും കൈകാര്യം ചെയ്യുമെന്നും വെളളാപ്പള്ളി നടേശന്‍ പറയുന്നു.

Summary

 SNDP yoganadam vellappally Natesan criticize Muslim League

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com