തിരുവനന്തപുരം: കേരള ഖാദി ബോർഡ് വൈസ് ചെയർപേഴ്സൺ സ്ഥാനം ശോഭനാ ജോർജ് രാജിവെച്ചു. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് രാജി എന്നാണ് റിപ്പോർട്ടുകൾ.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ബോർഡ്, കോർപ്പറേഷൻ ചെയർമാൻ സ്ഥാനത്തേക്ക് ചുമതലയേറ്റവർ രാജിവെക്കണമെന്ന നിർദേശം സർക്കാർ നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് രാജി. കഴിഞ്ഞ ദിവസം ശോഭനാ ജോർജ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
മൂന്നര വർഷത്തെ ഉത്തരവാദിത്വം ഭംഗിയായി നിറവേറ്റിയെന്നായിരുന്നു രാജിക്ക് ശേഷം ശോഭന ജോർജിന്റെ പ്രതികരണം. പുതിയ സ്ഥാനങ്ങളെ കുറിച്ച് തീരുമാനിക്കേണ്ടത് പാർട്ടിയാണെന്നും അവർ പ്രതികരിച്ചു.
കോൺഗ്രസ് നേതാവും എംഎൽഎയുമായിരുന്ന ശോഭന പാർട്ടിക്കുള്ളിലെ അഭിപ്രായ ഭിന്നതകളെ തുടർന്നാണ് സിപിഎമ്മിലെത്തിയത്. 1991, 1996, 2001 വർഷങ്ങളിൽ ചെങ്ങന്നൂരിനെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates