വി കുഞ്ഞികൃഷ്ണനെ അനുകൂലിച്ച് സോഷ്യല്‍ മീഡിയ പോസ്റ്റ്: സിപിഎം പ്രവര്‍ത്തകന്റെ കാര്‍ കത്തിക്കാന്‍ ശ്രമം

ശനിയാഴ്ച പുലര്‍ച്ചെ നാല് മണിയോടെയാണ് സംഭവം. വി കുഞ്ഞികൃഷ്ണന് അനുകൂലമായി നിരന്തരം സാമൂഹിക മാധ്യമങ്ങളില്‍ നാരായണന്‍ കുറിപ്പുകള്‍ ഇടാറുണ്ട്.
V Kunjikrishanan, 
കത്തിച്ച കാര്‍
V Kunjikrishanan, കത്തിച്ച കാര്‍samakalikamalayalam
Updated on
1 min read

കണ്ണൂര്‍: മാതമംഗലത്ത് മുന്‍ സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയംഗവും യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുമായ വി കുഞ്ഞികൃഷ്ണന് അനുകൂലിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ട സിപിഎം പ്രവര്‍ത്തകന്റെ കാര്‍ കത്തിക്കാന്‍ ശ്രമം. വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാര്‍ ആണ് കത്തിക്കാന്‍ ശ്രമിച്ചത്. ശനിയാഴ്ച പുലര്‍ച്ചെ നാല് മണിയോടെയാണ് സംഭവം. വി കുഞ്ഞികൃഷ്ണന് അനുകൂലമായി നിരന്തരം സാമൂഹിക മാധ്യമങ്ങളില്‍ നാരായണന്‍ കുറിപ്പുകള്‍ ഇടാറുണ്ട്.

എന്‍ജിഒ യൂണിയന്‍ നേതാവും ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത് ജീവനക്കാരനുമായ പേരൂല്‍ സൗത്തിലെ മാവില കല്ലിട വീട്ടില്‍ എം കെ നാരായണന്റെ(50) കെ എല്‍-59 എന്‍-2599 ആള്‍ട്ടോ കാറിനാണ് തീവെക്കാന്‍ ശ്രമം നടന്നത്. വീട്ടുകാര്‍ തക്കസമയത്ത് കണ്ട് തീ കെടുത്തിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. കനത്ത ഇടിയും മഴയുമായതിനാല്‍ വൈദ്യുതി കണക്ഷന്‍ വിച്ഛേദിക്കാന്‍ എഴുന്നേറ്റപ്പോള്‍ നാരായണന്റെ അമ്മയാണ് വീട്ടുമുറ്റത്ത് കാര്‍ കത്തുന്നത് കണ്ടതെന്ന് പൊലീസ് പറഞ്ഞു.

V Kunjikrishanan, 
കത്തിച്ച കാര്‍
മകളെ പീഡിപ്പിച്ചെന്ന് മുന്‍ ജീവനക്കാരന്റെ പരാതി; എച്ച്ആര്‍ഡിഎസ് സ്ഥാപക സെക്രട്ടറി അജി കൃഷ്ണന്‍ കസ്റ്റഡിയില്‍

കഴിഞ്ഞ ദിവസം മഹാദേവ ഗ്രാമത്തില്‍ താമസിക്കുന്ന ടി പുരുഷോത്തമന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാറും കത്തിക്കാന്‍ ശ്രമിച്ചിരുന്നു. വീട്ടുകാര്‍ എഴുന്നേറ്റ് തീയണച്ചതിനാല്‍ വന്‍ ദുരന്തമൊഴിവായി. മുന്‍ ഡിവൈഎഫ്‌ഐ ജില്ലാ നേതാവും അന്തരിച്ച സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി ടി ഗോവിന്ദന്റെ സഹോദരി പുത്രനുമാണ് ടി പുരുഷോത്തമന്‍. നേരത്തെ വിഭാഗീയതയെ തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്നും പുറത്തുപോയ ടി പുരുഷോത്തമന്‍ വീണ്ടും പാര്‍ട്ടി അംഗത്വത്തിലേക്ക് തിരിച്ചെത്തുകയായിരുന്നു. വി കുഞ്ഞികൃഷ്ണന്റെ പുസ്തക പ്രകാശനത്തിന് പോയതാണ് തന്റെ വീടിന് നേരെ അക്രമം നടക്കാന്‍ കാരണമെന്ന് പുരുഷോത്തമന്‍ പറഞ്ഞു. ഗേറ്റ് ചാടി അകത്തു കടന്ന മൂന്നംഗ സംഘം വീടിന്റെ ജനല്‍ ചില്ലുകള്‍ കല്ലെറിഞ്ഞു തകര്‍ത്തിട്ടുണ്ട്. സംഭവത്തില്‍ പയ്യന്നൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. അതേസമയം,

V Kunjikrishanan, 
കത്തിച്ച കാര്‍
'ഏത് രാഷ്ട്രീയ അവസരവാദി മുണ്ടുമടക്കിക്കുത്തി വന്നാലും നിലപാട് പറയും'; രൂക്ഷ വിമര്‍ശനവുമായി സഭാ മുഖപത്രം

മുന്‍ സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയംഗവും യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുമായ വി കുഞ്ഞികൃഷ്ണന്റെ കാങ്കോല്‍ കരിങ്കുഴിയിലെ കൃഷി സ്ഥലത്തിന് നേരെയും അക്രമങ്ങള്‍ ഉണ്ടായി. വെള്ളിയാഴ്ച്ച രാത്രി 10 ന് മഴമറ തീവെച്ച് നശിപ്പിച്ച സാമൂഹ്യ വിരുദ്ധര്‍ സ്ഥലത്തിന്റെ മതിലും തകര്‍ത്തു. പയ്യന്നൂര്‍ ഫയര്‍ഫോഴ്സ് എത്തിയാണ് തീയണച്ചത്. പൊലീസ് സംഭവ സ്ഥലത്ത് കാവല്‍ തുടരുന്നുണ്ട്. പയ്യന്നൂരില്‍ സിപിഎം മാഫിയാ രാജ് നടപ്പിലാക്കുകയാണെന്നും പൊലീസ് നടപടിയെടുക്കാതെ മാറി നില്‍ക്കുകയാണെന്നും വി കുഞ്ഞികൃഷ്ണന്‍ ആരോപിച്ചു.

Summary

Social media post in support of V Kunnjikrishnan: Attempt to burn CPM activist's car

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com