സ്വത്ത് തര്‍ക്കം: അമ്മയെ ചപ്പാത്തിക്കോല്‍ കൊണ്ട് തലയ്ക്കടിച്ചു കൊല്ലാന്‍ ശ്രമം, മകന്‍ അറസ്റ്റില്‍

കോട്ടയിലെ വീടിന്റെ ചായ്പില്‍ വെച്ച് ചൊവ്വാഴ്ച്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് കേസിനാസ്പദമായ സംഭവം
Sajith
സജിത്ത്
Edited By:
Updated on: 
1 min read

കണ്ണൂര്‍: പരിയാരം ചെറുതാഴത്ത് സ്വത്ത് തര്‍ക്ക വൈരാഗ്യത്താല്‍ ചപ്പാത്തിക്കോല്‍ കൊണ്ട് അമ്മയെ തലയ്ക്ക് അടിച്ചുകൊല്ലാന്‍ ശ്രമിച്ച മകന്‍ അറസ്റ്റില്‍. പുറച്ചേരിക്കോട്ടയിലെ കലശക്കാരന്‍ ഹൗസില്‍ സാവിത്രിയുടെ (67) പരാതിയില്‍ മകന്‍ കെ.സജിത്തിനെയാണ് (47) പരിയാരം എസ്.എച്ച്.ഒ യദുകൃഷ്ണന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.

കോട്ടയിലെ വീടിന്റെ ചായ്പില്‍ വെച്ച് ചൊവ്വാഴ്ച്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് കേസിനാസ്പദമായ സംഭവം. കുടുംബത്തിലെ സ്ഥലം വില്‍പ്പന നടത്തിയതിലൂടെ ലഭിച്ച പണം സാവിത്രിയുടെ പേരില്‍ നിക്ഷേപിച്ചിരുന്നു ഇതില്‍ നിന്നും ഒരു ഭാഗം ചോദിച്ചിട്ട് കൊടുക്കാത്തതിന്റെ വിരോധത്തില്‍ അടുക്കളയില്‍ നിന്നും ചപ്പാത്തിക്കോല്‍ ഉപയോഗിച്ച് സജിത്ത് അമ്മയുടെ തലയുടെ പിന്‍ഭാഗത്തും നെറ്റിയിലും അടിച്ചു പരിക്കേല്‍പ്പിക്കുകയായിരുന്നു.

വീണ്ടും അടിക്കാന്‍ ശ്രമിച്ചപ്പോള്‍ സാവിത്രി ഇടതുകൈ കൊണ്ട് തടഞ്ഞു. അടി കൊണ്ട് കൈകള്‍ക്ക് പരിക്ക് പറ്റുകയും ചെയ്തു. വീണ്ടും അടിക്കാന്‍ ശ്രമിച്ചപ്പോള്‍ കൈകൊണ്ട് തടഞ്ഞില്ലായിരുന്നെങ്കില്‍ തലപിളര്‍ന്ന് മരണം സംഭവിക്കുമായിരുന്നുവെന്നും പരാതിയില്‍ പറയുന്നു. എസ്.ഐ: ശ്രീകുമാറും എ.എസ്.ഐ സുനേഷും യുവാവിനെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. പ്രതിക്കെതിരെ വധശ്രമത്തിനാണ് കേസെടുത്തിട്ടുള്ളത്.

Summary

Son arrested for attempting to kill mother by striking her on the head

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER