തീരത്തടിയാത്ത കണ്ടെയ്‌നറുകള്‍ കണ്ടെത്താന്‍ സോണാര്‍ നിരീക്ഷണം; എണ്ണപ്പാട തടയാന്‍ ഓയില്‍ ബൂമുകള്‍

പൊലീസിന്റെയും ഫയര്‍ഫോഴ്സിന്റെയും നേതൃത്വത്തില്‍ ഹരിതകര്‍മസേന, സിവില്‍ ഡിഫന്‍സ് സേനാംഗങ്ങളും സ്റ്റുഡന്റ് പൊലീസ് കെഡറ്റുകളും ഉള്‍പ്പെടെയുള്ള സന്നദ്ധപ്രവര്‍ത്തകരാണ് ശുചീകരണത്തിനായി രംഗത്തുള്ളത്.
Sonar surveillance to detect stranded containers; oil booms to prevent oil spills
എണ്ണപ്പാട (oil spill) നീക്കാനുള്ള ദൗത്യം പുരോഗമിക്കുന്നുഫയൽ
Updated on
1 min read

തിരുവനന്തപുരം: കൊച്ചിയില്‍ കപ്പല്‍ മുങ്ങിയതില്‍ ഇനിയും തീരത്തടിയാത്ത കണ്ടെയ്‌നറുകള്‍ കണ്ടെത്താന്‍ സോണാര്‍ നിരീക്ഷണം നടത്തും. എണ്ണപ്പാട(oil spill തടയാന്‍ ഓയില്‍ ബൂമുകള്‍ (ജലാശയങ്ങളില്‍ എണ്ണ ഒഴുകിപ്പരക്കുന്നത് തടയാന്‍ ഉപയോഗിക്കുന്ന പൊങ്ങിക്കിടക്കുന്ന തടയണ) സജ്ജമാക്കാന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിനും സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.

കപ്പല്‍ മുങ്ങിയതിനു സമീപ പ്രദേശങ്ങളില്‍ കടലിനടിയിലുള്ള കണ്ടെയ്നറുകള്‍ കണ്ടെത്താന്‍ പോര്‍ബന്തര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിശ്വകര്‍മ എന്ന കമ്പനിയാണ് സോണാര്‍ പരിശോധന നടത്തുന്നത്. പോണ്ടിച്ചേരിയില്‍നിന്ന് അതിനായി കപ്പല്‍ എത്തുമെന്നും മന്ത്രി കെ രാജന്‍ പറഞ്ഞു. അപകടത്തെ തുടര്‍ന്ന് തിരുവനന്തപുരത്ത് ഉള്‍പ്പെടെ തീരത്തടിഞ്ഞ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കം ചെയ്തു തുടങ്ങി. ഒരു ദിവസം കൊണ്ടു ചെയ്യാന്‍ കഴിയുന്ന പ്രവൃത്തിയായി ഇതിനെ കാണാന്‍ കഴിയില്ലെന്ന് മന്ത്രി പറഞ്ഞു. വളരെ ചെറിയ പ്ലാസ്റ്റിക് തരികളാണ് മണ്ണില്‍ കലര്‍ന്നിരിക്കുന്നത്. മണ്ണ് അരിച്ചു മാറ്റേണ്ട സ്ഥിതിയും ഉണ്ടാകുമെന്നു മന്ത്രി പറഞ്ഞു.

പൊലീസിന്റെയും ഫയര്‍ഫോഴ്സിന്റെയും നേതൃത്വത്തില്‍ ഹരിതകര്‍മസേന, സിവില്‍ ഡിഫന്‍സ് സേനാംഗങ്ങളും സ്റ്റുഡന്റ് പൊലീസ് കെഡറ്റുകളും ഉള്‍പ്പെടെയുള്ള സന്നദ്ധപ്രവര്‍ത്തകരാണ് ശുചീകരണത്തിനായി രംഗത്തുള്ളത്. തീരത്തടിഞ്ഞ പ്ലാസ്റ്റിക് തരികള്‍ മണ്ണില്‍ കലര്‍ന്നതു നീക്കം ചെയ്യുക എന്നതാണ് പ്രധാന വെല്ലുവിളി. കയ്യുറകള്‍ ഇട്ട് സന്നദ്ധപ്രവര്‍ത്തകര്‍ പ്ലാസ്റ്റിക് തരികള്‍ കലര്‍ന്ന മണ്ണ് പ്ലാസ്റ്റിക് ചാക്കുകളില്‍ ശേഖരിക്കുകയാണ് ചെയ്യുന്നത്. തുമ്പ തീരത്തെ ശുചീകരണം വിലയിരുത്താന്‍ റവന്യൂ മന്ത്രി കെ.രാജന്‍ എത്തി. കലക്ടര്‍ അനുകുമാരിയും മറ്റ് ഉദ്യോഗസ്ഥരും ഒപ്പമുണ്ടായിരുന്നു.

അതേസമയം കപ്പല്‍ മറിഞ്ഞുണ്ടായ അപകടം സംസ്ഥാന പ്രത്യേക ദുരന്തമായി പ്രഖ്യാപിച്ചിട്ടണ്ട്. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. കപ്പല്‍ മറിഞ്ഞതിനേത്തുടര്‍ന്ന് ഉണ്ടാകാനിടയുള്ള പാരിസ്ഥിതിക, സാമ്പത്തിക ആഘാതം കണക്കിലെടുത്താണ് പ്രഖ്യാപനം.

റോഡിലെ കുഴിയില്‍ 'കുരുങ്ങി' മന്ത്രി സുരേഷ് ഗോപി; 'ഇപ്പോ തന്നെ ആരെങ്കിലും ഒന്നുവരുമോ?'

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com