സോണിയ ഗാന്ധി മൂന്നാറില്‍ ബിജെപി സ്ഥാനാര്‍ഥി; കൗതുകമുയര്‍ത്തി നല്ലതണ്ണി വാര്‍ഡ്

മൂന്നാര്‍ പഞ്ചായത്തിലെ നല്ലതണ്ണി വാര്‍ഡിലാണ് സോണിയ ഗാന്ധി മത്സരിയ്ക്കുന്നത്.
Soniya Gandhi
Soniya Gandhiscreen grab
Updated on
1 min read

തൊടുപുഴ: മൂന്നാറില്‍ പോരാട്ടത്തിന് സോണിയ ഗാന്ധി ഇറങ്ങുന്നുവെന്ന് പറഞ്ഞാല്‍ ഞെട്ടണ്ട. ഇത് കോണ്‍ഗ്രസിന്റെ സോണിയാ ഗാന്ധിയല്ലെന്ന് മാത്രം. തോട്ടം മേഖലയിലെ സോണിയാ ഗാന്ധിയാണ്. മത്സരിക്കുന്നതാകട്ടേ ബിജെപി സ്ഥാനാര്‍ഥിയായിട്ടും.

Soniya Gandhi
'രാഹുല്‍ ലൈംഗിക വേട്ടക്കാരന്‍; ക്രൂരമായി പീഡിപ്പിച്ചു; മുറിവുകള്‍ ഉണ്ടായി'; യുവതിയുടെ പരാതിയുടെ പൂര്‍ണരൂപം

മൂന്നാര്‍ പഞ്ചായത്തിലെ നല്ലതണ്ണി വാര്‍ഡിലാണ് സോണിയ ഗാന്ധി മത്സരിയ്ക്കുന്നത്. ഇത്തവണ പഞ്ചായത്തിലെ 14-ാം വാര്‍ഡായ നല്ലതണ്ണി പിടിയ്ക്കാനുള്ള പോരാട്ടത്തിലാണ് ബിജെപിയിലെ സോണിയ ഗാന്ധി. നല്ലതണ്ണി കല്ലാറിലെ മുതിര്‍ന്ന കോണ്‍ഗ്രസ്് പ്രവര്‍ത്തകനായ ദുരൈരാജിന്റെ മകളാണ് സോണിയ ഗാന്ധി. സോണിയ ഗാന്ധിയോടുള്ള ഇഷ്ടം മൂലമാണ് ദുരൈരാജ് മകള്‍ക്ക് ഈ പേര് നല്‍കിയത്.

Soniya Gandhi
സെന്‍സറില്‍ കറുത്ത പെയിന്റ് അടിച്ച് അലാറം തടഞ്ഞു; എടിഎം ഉന്തുവണ്ടിയില്‍ കടത്തി; വേറിട്ട മോഷണം, വിഡിയോ

സോണിയ ഗാന്ധിയുടെ ഭര്‍ത്താവ് സുഭാഷ് ബിജെപി പ്രവര്‍ത്തകന്‍ ആണ്. ഭര്‍ത്താവിനൊപ്പം പൊതുപ്രവര്‍ത്തന രംഗത്ത് ഇറങ്ങിയതോടെയാണ് സോണിയ ഗാന്ധിയും ബിജെപി പ്രവര്‍ത്തകയായത്. ശക്തമായ ത്രികോണ മത്സരം നടക്കുന്ന വാര്‍ഡില്‍ കോണ്‍ഗ്രസിലെ മഞ്ജുള രമേശും സിപിഎമ്മിലെ വളര്‍മതിയുമാണ് സോണിയ ഗാന്ധിയുടെ എതിരാളികള്‍.

Summary

Sonia Gandhi is BJP candidate in Munnar; Nallathanni ward arouses curiosity

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Rahul Gandhi
Rahul Gandhi
INDIA Bloc MPs, Led By Rahul Gandhi, Head To Gandhi Smriti To Support Students
Rahul Gandhi
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com