ഉമ തോമസ് സഭയിലെ നല്ല അംഗങ്ങളില്‍ ഒരാള്‍; ഓളം വെട്ടി നടക്കരുതെന്ന് പറഞ്ഞത് അവരോട് അല്ല; വിശദീകരിച്ച് തിരുവഞ്ചൂര്‍

ഉമാ തോമസ് സംസാരിക്കാന്‍ എഴുന്നേറ്റപ്പോള്‍ അതിന്റെ മുന്നിലൂടെ നടന്നുപോയ ആളുകളെ കുറിച്ചാണ് താന്‍ പറഞ്ഞത്. അതുപക്ഷെ ചിലയാളുകള്‍ ഉമാ തോമസിനെ ഫോക്കസ് ചെയ്യാനായി ശ്രമിച്ചു. അതൊട്ടും ശരിയായില്ല.
uma thomas
ഉമാ തോമസ്
Edited By:
Updated on
2 min read

പത്തനംതിട്ട: നിയമസഭയ്ക്കകത്ത് ഗൗരവമായ ചര്‍ച്ച നടത്തുമ്പോള്‍ ഉല്ലാസ യാത്ര നടത്തുന്നപോലെ ഓളം വെട്ടിനടക്കരുതെന്ന് പറഞ്ഞത് എംഎല്‍എ ഉമാ തോമസിനോട് അല്ലെന്ന് സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. എന്നാല്‍ ചിലയാളുകള്‍ ഉമാ തോമസിനെ ഫോക്കസ് ചെയ്യാനായി ശ്രമിച്ചു. അതൊട്ടും ശരിയില്ല. ഏറ്റവും നല്ല അംഗങ്ങളില്‍ ഒരാളാണ് ഉമാ തോമസ് എന്നത് എനിക്ക് തന്നെ ബോധ്യപ്പെട്ട കാര്യമാണെന്നും സ്പീക്കര്‍ മാധ്യമങ്ങളോട് പറഞ്ഞു. പത്തനംതിട്ട എംഎല്‍എ അബിന്‍വര്‍ക്കിയുടെ ഓഫീസ് ഉദ്ഘാടനത്തിനെത്തിയപ്പോഴായിരുന്നു തിരുവഞ്ചൂരിന്റെ പ്രതികരണം.

' ഒരു കാര്യത്തില്‍ കൂടി വിശദീകരണം നല്‍കണമെന്ന് എനിക്കുണ്ട്. സഭയ്ക്ക് അകത്ത് ആളുകള്‍ അങ്ങോട്ടും നടക്കുന്നതിന് നിയന്ത്രണം ഉണ്ട്. നിയന്ത്രണത്തിന് വിരുദ്ധമായിട്ട് ചെയ്യാന്‍ സാധ്യമല്ല. ഉമാ തോമസിന്റെ പേര് കൂടി അതില്‍ കണക്ട് ചെയ്തതായിട്ട് താന്‍ കണ്ടു. സത്യം പറഞ്ഞാല്‍ ഉമ തോമസ് ഉമാതോമസിന്റെ സീറ്റില്‍ ഇരിക്കുകയാണ്. ഉമാ തോമസ് സംസാരിക്കാന്‍ എഴുന്നേറ്റപ്പോള്‍ അതിന്റെ മുന്നിലൂടെ നടന്നുപോയ ആളുകളെ കുറിച്ചാണ് താന്‍ പറഞ്ഞത്. അതുപക്ഷെ ചിലയാളുകള്‍ ഉമാ തോമസിനെ ഫോക്കസ് ചെയ്യാനായി ശ്രമിച്ചു. അതൊട്ടും ശരിയായില്ല. ഏറ്റവും നല്ല അംഗങ്ങളില്‍ ഒരാളാണ് ഉമാ തോമസ് എന്നത് എനിക്ക് തന്നെ ബോധ്യപ്പെട്ടിട്ടുണ്ട്' - സ്പീക്കര്‍ പറഞ്ഞു.

സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉമ തോമസിന് താക്കീതു നല്‍കി എന്ന തരത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. 'ശ്രീമതി ഉമ തോമസ്, ഒന്ന് പറഞ്ഞോട്ടെ..'നിങ്ങള്‍ ഉല്ലാസയാത്രയ്ക്ക് വന്നതല്ല, സഭയിലൂടെ ഓളം വെട്ടി നടക്കരുത്. പലതവണ ഇതു ഞാന്‍ പറഞ്ഞതാണ്. ഇനിയും എന്നേക്കൊണ്ട് പറയിക്കരുത്...' എന്ന വാചകത്തോടെ സഭയില്‍ ഉമ തോമസ് സംസാരിക്കുമ്പോഴുള്ള ചിത്രത്തോടൊപ്പമായിരു പ്രചാരണം.

ഉമ തോമസ് സംസാരിക്കവെ സ്പീക്കര്‍ ഇടപെട്ട് അവരോട് ഒരു നിമിഷം അവശ്യപ്പെടുന്നു. ഉമ പ്രസംഗിച്ചുകൊണ്ടിരിക്കെ ചില എംഎല്‍എമാര്‍ സഭയ്ക്കകത്തുകൂടെ ഇറങ്ങി നടക്കുന്നുണ്ടായിരുന്നു. സ്പീക്കര്‍ അവരെയാണ് കര്‍ശന സ്വരത്തില്‍ താക്കീത് ചെയ്തത്. ''സഭ ഗൗരവകരമായി മുമ്പോട്ട് പോകുമ്പോള്‍, സഭയ്ക്കകത്ത് ഉല്ലാസയാത്ര നടത്തുന്നതുപോലെ, സഭയുടെ നടവിലൂടെ ഓളംവെട്ടി പോകുന്നത് ദയവായി ഒഴിവാക്കണം. പല പ്രാവശ്യം പറഞ്ഞതാണ്. ഇനി പറയാന്‍ ഇടയാക്കരുത്'' എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. കണ്ണൂര്‍ നിയമസഭാംഗം ടി.ഒ. മോഹനനന്‍, ചാലക്കുടി എംഎല്‍എ സനീഷ് കുമാര്‍, നിലമ്പൂര്‍ എംഎല്‍എയായ ആര്യാടന്‍ ഷൗക്കത്ത് തുടങ്ങിയവര്‍ പലപ്പോഴായി സീറ്റില്‍നിന്നും എഴുന്നേറ്റ് നടക്കുന്ന സമയത്താണ് 'നിങ്ങള്‍ ഉല്ലാസയാത്രയ്ക്ക് വന്നതല്ല, സഭയിലൂടെ ഓളം വെട്ടി നടക്കരുതെന്ന്' തിരുവഞ്ചൂര്‍ പറഞ്ഞത്.

uma thomas
'സുധീരനെയും പ്രതാപനെയും കുറിച്ചാണോ പറഞ്ഞത്?; പ്രതിപക്ഷത്തിനൊപ്പം കൂടിയ വേറെ ചിലര്‍ ആരെന്ന് മുഖ്യമന്ത്രി പറയണം'
uma thomas
വിഴിഞ്ഞം വിദേശനിക്ഷേപം: ദേശാഭിമാനി വാർത്ത തള്ളി പിണറായി വിജയൻ; വാർത്ത ഓൺലൈനിൽ നിന്ന് പിൻവലിച്ച് പാർട്ടി മുഖപത്രം
uma thomas
മലപ്പുറത്തെ സ്ഫോടകവസ്തു വേട്ട: കർണാടക കേന്ദ്രീകരിച്ച് വൻ ഗൂഢാലോചനയെന്ന് എൻഐഎ; പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി
uma thomas
കുഞ്ഞു മിയയുടെ ചികിത്സയ്ക്ക് മൂന്ന് ദിവസം കൊണ്ട് ലഭിച്ചത് 16.5 കോടി; നന്ദി അറിയിച്ച് മാതാപിതാക്കള്‍
Summary

Speaker Thiruvanchoor Radhakrishnan Clarifies Thriving Controversy Involving Uma Thomas

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

R Rajagopal
Thiruvanchoor Radhakrishnan
Top 5 News Today
Thiruvanchoor Radhakrishnan
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com