

തിരുവനന്തപുരം: കോണ്‍ഗ്രസില്‍ ഇപ്പോഴുണ്ടായിരിക്കുന്ന സംഭവങ്ങളില്‍ താന്‍ വേദനയും ദുഃഖവും അടക്കിയൊതുക്കി വെച്ചിരിക്കുകയാണെന്ന് സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. നമ്മുടെ ചിന്താഗതിയിലുള്ള ആരും ഉമ്മന്‍ ചാണ്ടിയെയും കുടുംബത്തെയും വേദനിപ്പിക്കില്ല എന്നാണ് കരുതുന്നത്. എല്ലാത്തിനും അവസാനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. സ്പീക്കറായി തെരഞ്ഞെടുത്ത പിറ്റേദിവസം കെപിസിസി അച്ചടക്ക സമിതിയില്‍ നിന്ന് രാജിവെച്ചതായും തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറഞ്ഞു.
ഉമ്മന്‍ ചാണ്ടി തങ്ങളെ സംബന്ധിച്ചിടത്തോളം എല്ലാമെല്ലാമാണ്. വളരെ ചെറിയ പ്രായം മുതല്‍ അടുത്തു പ്രവര്‍ത്തിച്ചവരാണ്. സഹോദരങ്ങളെക്കാള്‍ കൂടുതല്‍ അടുത്ത ബന്ധമുള്ളവരായിരുന്നു. അതുകൊണ്ട് തന്നെ ഇപ്പോഴുണ്ടായിരിക്കുന്ന സംഭവങ്ങളില്‍ എന്റെ വേദനയും ദു:ഖവും അടക്കിയൊതുക്കി വെച്ചിരിക്കുകയാണ്.
എല്ലാത്തിനും ഒരു നല്ല പര്യവസാനം ഉണ്ടാകും എന്നുള്ളതാണ് വിശ്വാസം. കാരണം ഒത്തിരി കോളും കാറും ഒക്കെ നമ്മള് കണ്ടിട്ടുള്ളതാണ്. അതെല്ലാം ശാന്തമായി തീരുകയും ചെയ്തിട്ടുണ്ട്. 138-140 കൊല്ലക്കാലത്തെ പാരമ്പര്യമുള്ള ഒരു പാര്‍ട്ടിയാണ്. അതുകൊണ്ട് സ്വാഭാവികമായിട്ടും അതിനകത്ത് അഭിപ്രായ സ്വാതന്ത്ര്യം ഉള്ളതുകൊണ്ട് തന്നെ അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ പരസ്യമായ പ്രസ്താവനകളൊക്കെ വന്നുവെന്നിരിക്കാം. അതിലൊക്കെ അവസാനം ഉണ്ടാകും എന്ന് തന്നെയാണ് എന്റെ പ്രതീക്ഷയെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ വാക്കുകള്‍- 'ഉമ്മന്‍ചാണ്ടി ഞങ്ങളെ സംബന്ധിച്ചിടത്തോളം എല്ലാമെല്ലാമാണ്, അത് എല്ലാവര്ക്കും അറിയാം. ഞാനും ഉമ്മന്‍ചാണ്ടിയും ചെറിയ പ്രായം മുതല്‍ വളരെ ക്ലോസായി പ്രവൃത്തിച്ചിട്ടുള്ളവരാണ്. സഹോദരങ്ങളെക്കാള്‍ കൂടുതല്‍ അടുത്ത ബന്ധമുള്ളവരായിരുന്നു. അതുകൊണ്ട് തന്നെ ഇപ്പോഴുണ്ടായിരിക്കുന്ന സംഭവങ്ങളില്‍ എന്റെ വേദനയും ദു:ഖവും അടക്കിയൊതുക്കി വെച്ചിരിക്കുകയാണ്. അതിലൊക്കെ അവസാനം ഉണ്ടാകും എന്ന് തന്നെയാണ് പ്രതീക്ഷ. ഉമ്മന്‍ചാണ്ടിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും നമ്മുടെ ചിന്താഗതിയിലുള്ള ആരും വേദനിപ്പിക്കും എന്ന് എനിക്ക് വിശ്വാസമില്ല. പ്രശന്ങ്ങള്‍ ഇപ്പോഴുണ്ട്. പക്ഷെ എല്ലാ പ്രശ്നങ്ങളും അവസാനിക്കും'
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates