' എസ്ഐആർ ഫോം വിതരണം ചെയ്യുന്നതിലല്ല, പൂരിപ്പിക്കുന്നതാണ് കടമ്പ; സ്‌ക്വാഡുകള്‍ ഉണ്ടാക്കി ജനങ്ങളെ സഹായിച്ചേ തീരൂ'

കണ്ണൂരില്‍ ബിഎല്‍ഒ ജീവനൊടുക്കിയതിന് കാരണം ജോലി സമ്മര്‍ദമാണെന്ന ആക്ഷേപം നിലനില്‍ക്കെയാണ് തോമസ് ഐസകിന്റെ പ്രതികരണം.
thomas isaac
thomas isaacഫെയ്സ്ബുക്ക്
Updated on
2 min read

സംസ്ഥാനത്ത് വോട്ടര്‍ പട്ടിക തീവ്ര പരിഷകരണത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കാണിക്കുന്ന അനാവശ്യ തിടുക്കമാണ് നിലവിലെ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് സിപിഎം നേതാവും മുന്‍ ധനമന്ത്രിയുമായ ഡോ. തോമസ് ഐസക്. കണ്ണൂരില്‍ ബിഎല്‍ഒ ജീവനൊടുക്കിയതിന് കാരണം ജോലി സമ്മര്‍ദമാണെന്ന ആക്ഷേപം നിലനില്‍ക്കെയാണ് തോമസ് ഐസകിന്റെ പ്രതികരണം. തെരഞ്ഞെടുപ്പ് തിരക്കിനിടയില്‍ എസ്‌ഐആര്‍ ജോലി കൂടുതല്‍ സമ്മര്‍ദം ഉണ്ടാക്കുന്നു എന്നും മുന്‍ ധനമന്ത്രി ചൂണ്ടിക്കാട്ടുന്നു. ഇതുമായി ബന്ധപ്പെട്ട ചില ചോദ്യങ്ങള്‍ ഉന്നയിക്കുകയാണ് അദ്ദേഹം.

thomas isaac
'ആത്മഹത്യയിലേക്ക് തള്ളിവിടുന്നു'; ബിഎല്‍ഒമാര്‍ ഇന്ന് പണിമുടക്കും

പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടക്കുന്നവേളയില്‍തന്നെ വോട്ടര്‍ പട്ടികയുടെ തീവ്രപരിഷ്‌കരണം നടത്തേണ്ടതുണ്ടോ എന്നാണ് തോമസ് ഐസക് ചോദിക്കുന്നത്. തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്ന അന്ന് വോട്ടര്‍ പട്ടിക പുതുക്കിയ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കണമെന്ന് ശാഠ്യം ആനാവശ്യമാണ്. രണ്ടാഴ്ചകൂടി സമയം കൂടുതല്‍ നല്‍കിയിരുന്നെങ്കില്‍ തെരഞ്ഞെടുപ്പിന്റെ തിരക്കുകള്‍ ഒഴിയുമ്പോള്‍ രാഷ്ട്രീയപ്രവര്‍ത്തകരുടെകൂടി സഹായത്തോടെ സമ്പൂര്‍ണ്ണ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കാന്‍ കഴിയുമായിരുന്നില്ലേ എന്നും അദ്ദേഹം ചോദിക്കുന്നു.

ഒരുമാസത്തിനുള്ളില്‍ ഒരു ബിഎല്‍ഒയ്ക്ക് 600 മുതല്‍ 1500 വരെ വോട്ടര്‍മാരുടെ വിവരങ്ങള്‍ ഫോമില്‍ പൂരിപ്പിച്ച് അപ്പ്‌ലോഡ് ചെയ്യാന്‍ കഴിയില്ലായെന്നു വ്യക്തമാണ്. കാരണം ഭൂരിപക്ഷം വോട്ടര്‍മാര്‍ക്കും തനിച്ച് ഫോം പൂരിപ്പിക്കാന്‍ അറിയില്ല. പ്രത്യേകിച്ച് 2002-ലെ വോട്ടര്‍പട്ടികയിലെ വിവരങ്ങള്‍ അപൂര്‍വ്വം പേര്‍ക്കേ പൂരിപ്പിക്കാനാകൂ. അതുമുഴുവന്‍ ഓണ്‍ലൈനായി വിവരം ശേഖരിച്ച് ബിഎല്‍ഒ തന്നെ പൂരിപ്പിക്കണം. മൂന്ന് വട്ടമെങ്കിലും ഓരോ വീടും സന്ദര്‍ശിക്കണം. തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നത് ഫോമുകളെല്ലാം ഏതാണ്ട് വിതരണം ചെയ്തുകഴിഞ്ഞൂവെന്നാണ്. ഇത് വലിയൊരു തമാശയാണ്. ഫോം വിതരണം ചെയ്യുന്നതിലല്ല, പൂരിപ്പിക്കുന്നതാണ് കടമ്പ.

thomas isaac
'അനീഷ് കര്‍ത്തവ്യം ഫലപ്രഥമായി നിര്‍വഹിച്ചിരുന്നു'; ബിഎല്‍ഒ ജീവനൊടുക്കിയതിന് കാരണം ജോലി സമ്മര്‍ദമല്ലെന്ന് കലക്ടര്‍

കേരളത്തിലെ രാഷ്ട്രീയ പാര്‍ടികളില്‍ ബിജെപി മാത്രമാണ് ഇപ്പോള്‍ തന്നെ വോട്ടര്‍ പട്ടിക തീവ്രപരിഷ്‌കരണം വേണമെന്ന് വാദിക്കുന്നത്. ബിജെപിയുടെയും തെരഞ്ഞെടുപ്പ് കമ്മീഷന്റെയും കള്ളക്കളികള്‍ തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കപ്പെടാതിരിക്കണമെങ്കില്‍ തെരഞ്ഞെടുപ്പിന്റെ തിരക്കുകളെല്ലാം ഉണ്ടെങ്കിലും എസ്‌ഐആര്‍ പൂരിപ്പിക്കുന്നതിന് പ്രത്യേക സ്‌ക്വാഡുകള്‍ ഉണ്ടാക്കി ജനങ്ങളെ സഹായിച്ചേ തീരൂ എന്നും തോമസ് ഐസക് പറയുന്നു.

thomas isaac
'അനധികൃത സ്വത്ത് സമ്പാദനം, ചട്ട ലംഘനം'; ഡോ. ജയതിലകിന് എതിരെ മുഖ്യമന്ത്രിക്ക് പരാതിനല്‍കി എന്‍ പ്രശാന്ത്

പോസ്റ്റ് പൂര്‍ണരൂപം-

'SIR, രണ്ട് ജീവനുകള്‍ പോയി''. കണ്ണൂരില്‍ ബിഎല്‍ഒ അനീഷ് ജോര്‍ജ്ജ് ജോലി സമ്മര്‍ദ്ദത്താല്‍ ജീവനൊടുക്കി. രാജസ്ഥാനില്‍ മുകേഷ് ജംഗിദ് എന്ന ബിഎല്‍ഒ ട്രെയിനിനു മുന്നില്‍ചാടി ആത്മഹത്യ ചെയ്തു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബിഎല്‍ഒമാരെ ആത്മഹത്യയിലേക്ക് തള്ളിവിടുകയാണ്. എന്തിനു വേണ്ടി?

പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടക്കുന്നവേളയില്‍തന്നെ വോട്ടര്‍ പട്ടികയുടെ തീവ്രപരിഷ്‌കരണം നടത്തേണ്ടതുണ്ടോ? നടത്തിയാല്‍തന്നെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്ന അന്ന് വോട്ടര്‍ പട്ടിക പുതുക്കിയ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കണമെന്ന് ശഠിക്കേണ്ടതുണ്ടോ? രണ്ടാഴ്ചകൂടി സമയം കൂടുതല്‍ നല്‍കിയിരുന്നെങ്കില്‍ തെരഞ്ഞെടുപ്പിന്റെ തിരക്കുകള്‍ ഒഴിയുമ്പോള്‍ രാഷ്ട്രീയപ്രവര്‍ത്തകരുടെകൂടി സഹായത്തോടെ സമ്പൂര്‍ണ്ണ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കാന്‍ കഴിയുമായിരുന്നില്ലേ?

ഇപ്പോള്‍ നമ്മള്‍ മനസിലാക്കുന്നു, എങ്ങനെയാണ് ബീഹാറില്‍ 65 ലക്ഷം വോട്ടര്‍മാര്‍ പട്ടികയ്ക്ക് പുറത്തു പോയതെന്ന്. ഇങ്ങനെ പുറത്തായ വോട്ടര്‍മാരുടെ പേരുവിവരം പരിശോധിക്കുമ്പോള്‍ ന്യൂനപക്ഷ സമുദായങ്ങളിലും ചില പ്രദേശങ്ങളിലും അവര്‍ കേന്ദ്രീകരിക്കുന്നൂവെന്നുള്ളതില്‍ തങ്ങള്‍ക്ക് ഹിതകരമല്ലാത്ത വോട്ടര്‍മാരെ പുറത്താക്കുന്നതിനുള്ള രാഷ്ട്രീയ ഗൂഡാലോചന മണക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബിജപിയുടെ ചട്ടുകമായി അധപതിക്കരുത്.

കഴിഞ്ഞ ദിവസം ഞാന്‍ ഒരു ബിഎല്‍ഒയുമായി അദ്ദേഹത്തിന്റെ അനുഭവങ്ങള്‍ ചര്‍ച്ച ചെയ്യുകയുണ്ടായി. ഫോമുകളെല്ലാം വിതരണം ചെയ്തിട്ടുണ്ട്. പക്ഷേ, 10 ശതമാനംപോലും പൂരിപ്പിച്ച് തിരിച്ചു കിട്ടിയിട്ടില്ല. വീടുകളില്‍ച്ചെന്നാല്‍ പലപ്പോഴും ആളുകള്‍ കാണില്ല. മാത്രമല്ല, അങ്ങനെ വീട്ടില്‍ ഇല്ലാത്തവരെ മൂന്നായിട്ടേ മാര്‍ക്ക് ചെയ്യാനാകൂ. Absent / Shift / Death. മരണവും സ്ഥലം മാറ്റവും തിരിച്ചറിയാം. എന്നാല്‍ Absent-ഓ? അവരുടെ വോട്ടിന് എന്ത് സംഭവിക്കും? നല്ലപങ്ക് വോട്ടര്‍മാര്‍ Absent ആകാനുള്ള സാധ്യതയുണ്ട്.

ഒരുമാസത്തിനുള്ളില്‍ ഒരു ബിഎല്‍ഒയ്ക്ക് 600 മുതല്‍ 1500 വരെ വോട്ടര്‍മാരുടെ വിവരങ്ങള്‍ ഫോമില്‍ പൂരിപ്പിച്ച് അപ്പ്‌ലോഡ് ചെയ്യാന്‍ കഴിയില്ലായെന്നു വ്യക്തമാണ്. കാരണം ഭൂരിപക്ഷം വോട്ടര്‍മാര്‍ക്കും തനിച്ച് ഫോം പൂരിപ്പിക്കാന്‍ അറിയില്ല. പ്രത്യേകിച്ച് 2002-ലെ വോട്ടര്‍പട്ടികയിലെ വിവരങ്ങള്‍ അപൂര്‍വ്വം പേര്‍ക്കേ പൂരിപ്പിക്കാനാകൂ. അതുമുഴുവന്‍ ഓണ്‍ലൈനായി വിവരം ശേഖരിച്ച് ബിഎല്‍ഒ തന്നെ പൂരിപ്പിക്കണം. മൂന്ന് വട്ടമെങ്കിലും ഓരോ വീടും സന്ദര്‍ശിക്കണം. തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നത് ഫോമുകളെല്ലാം ഏതാണ്ട് വിതരണം ചെയ്തുകഴിഞ്ഞൂവെന്നാണ്. ഇത് വലിയൊരു തമാശയാണ്. ഫോം വിതരണം ചെയ്യുന്നതിലല്ല, പൂരിപ്പിക്കുന്നതാണ് കടമ്പ.

കേരളത്തിലെ ബിഎല്‍ഒമാര്‍ക്ക് മറ്റൊരു പരാധീനതയുണ്ട്. തദ്ദേശഭരണ തെരഞ്ഞെടുപ്പുകളില്‍ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരെ ബിഎല്‍ഒമാരായി നിയമിക്കാന്‍ പാടില്ലായെന്ന് സംസ്ഥാന തെരഞ്ഞടുപ്പ് കമ്മീഷന്‍ ഉത്തരവിട്ടതോടെ പുതിയതായി ഒട്ടേറെ ബിഎല്‍ഒമാരെ കണ്ടെത്തി നിയോഗിക്കേണ്ടിവന്നു. അവര്‍ക്കു വേണ്ടത്ര പരിശീലനം നല്‍കിയിട്ടുണ്ടോയെന്നും സംശയമാണ്.

കേരളത്തിലെ രാഷ്ട്രീയ പാര്‍ടികളില്‍ ബിജെപി മാത്രമാണ് ഇപ്പോള്‍ തന്നെ വോട്ടര്‍ പട്ടിക തീവ്രപരിഷ്‌കരണം വേണമെന്ന് വാദിക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃശ്ശൂരില്‍ നടന്നതുപോലെ എന്ത് കൃത്രിമത്വത്തിനാണ് അവര്‍ തയ്യാറെടുത്തുകൊണ്ടിരിക്കുന്നതെന്ന് ആര്‍ക്ക് അറിയാം?

ബിജെപിയുടെയും തെരഞ്ഞെടുപ്പ് കമ്മീഷന്റെയും കള്ളക്കളികള്‍ തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കപ്പെടാതിരിക്കണമെങ്കില്‍ തെരഞ്ഞെടുപ്പിന്റെ തിരക്കുകളെല്ലാം ഉണ്ടെങ്കിലും ടകഞ പൂരിപ്പിക്കുന്നതിന് പ്രത്യേക സ്‌ക്വാഡുകള്‍ ഉണ്ടാക്കി ജനങ്ങളെ സഹായിച്ചേ തീരൂ. ബൂത്ത് ലെവല്‍ ഏജന്റുമാര്‍ സജീവമാകണം. പൂരിപ്പിക്കേണ്ട മുഴുവന്‍ വോട്ട് ഫോറങ്ങളും അപ്പ്‌ലോഡ് ചെയ്യപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. തെരഞ്ഞെടുപ്പ് പ്രക്രിയയെ അട്ടിമറിക്കാന്‍ ഒരു ശക്തിയേയും അനുവദിക്കരുത്.

ഒരു പ്രതീക്ഷ സുപ്രിംകോടതിയിലാണ്. വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കാനുള്ള സമയമെങ്കിലും നീട്ടിനിശ്ചയിക്കാന്‍ സുപ്രിംകോടതിക്കു കനിവുണ്ടാകുമോ?

Summary

Special Intensive Revision (SIR) of Kerala’s electoral roll Dr TM Thomas Isaac reaction : CPM leader and former Finance Minister Dr. Thomas Isaac stated that the current issues stem from the Election Commission’s unnecessary haste in making major revisions to the state’s voter list.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com