ബസിന്റെ ഡോര്‍ അടച്ചില്ല, തെറിച്ചുവീണ സ്‌പെഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

എളനാട് തേക്കിന്‍കാട് വീട്ടില്‍ അനൂജ്(27) ആണ് മരിച്ചത്.
Special school student dies after falling from private bus
accident:ബസ്സില്‍ നിന്നും തെറിച്ചുവീണ സ്‌കൂള്‍ വിദ്യാര്‍ഥി മരിച്ചു
Updated on: 
1 min read

തൃശ്ശൂര്‍ എളനാട്ടില്‍ സ്വകാര്യ ബസില്‍ നിന്ന് വീണ് പരിക്കേറ്റ സ്‌പെഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ഥിയായ യുവാവിന് ദാരുണാന്ത്യം. എളനാട് തേക്കിന്‍കാട് വീട്ടില്‍ അനൂജ്(27) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ എട്ടുമണിയോടെയായിരുന്നു അപകടം (accident).

സ്‌കൂളിലേക്ക് പോകുന്നതിനായി ബസില്‍ കയറിയ യുവാവ് പുറത്തേക്ക് വീഴുകയായിരുന്നു. പഴയന്നൂര്‍ - എളനാട് - തൃശൂര്‍ റൂട്ടില്‍ ഓടുന്ന ഉണ്ണികൃഷ്ണ ബസ്സില്‍ നിന്നും വീണാണ് അനൂജിന് തലക്ക് ഗുരുതര പരുക്കേറ്റത്.

ഉടന്‍ തന്നെ ചേലക്കര താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് തൃശ്ശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ഇന്ന് രാവിലെ 10 മണിയോടുകൂടി മരണം സംഭവിക്കുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com