

തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തില്‍, ശ്രീ പത്മനാഭസ്വാമിയുടെയും പരിവാര ദേവതകളുടെയും കടുശര്‍ക്കര നിര്‍മ്മിതമായ ബിംബങ്ങളുടെ ജീര്‍ണ്ണത പരിഹരിക്കുന്നതിനുള്ള ശുദ്ധിയും അനുജ്ഞാ കലശവും അനുബന്ധിച്ചുള്ള ചടങ്ങുകള്‍ ആരംഭിക്കുന്നതിന്റെ ഭാഗമായി ശനിയാഴ്ച മുതല്‍ തിങ്കളാഴ്ച വരെ ദര്‍ശന സമയത്തില്‍ പുനഃക്രമീകരണം ഏര്‍പ്പെടുത്തി.
സെപ്റ്റംബര്‍ 5 (പ്രാസാദ ശുദ്ധി, ഹോമം, വാസ്തുബലി): ദര്‍ശന സമയം രാവിലെ: 03.30 മുതല്‍ 04.45 വരെ, 06.30 മുതല്‍ 07.00 വരെ, 08.30 മുതല്‍ 10.00 വരെ, 10.30 മുതല്‍ 11.15 വരെ, 11.45 മുതല്‍ 12.15 വരെ. വൈകുന്നേരം: 04.30 മുതല്‍ 06.00 വരെ. അത്താഴ ശ്രീബലിക്ക് ശേഷം ദര്‍ശനം ഉണ്ടായിരിക്കുന്നതാണ്.
സെപ്റ്റംബര്‍ 6 (ചതു, ശുദ്ധി, ധാര, പഞ്ചഗവ്യം, പഞ്ചകം): രാവിലെ 03.30 മുതല്‍ 04.45 വരെ, 06.30 മുതല്‍ 07.00 വരെ, 10.00 മുതല്‍ 11.15 വരെ, 11.45 മുതല്‍ 12.15 വരെ. വൈകുന്നേരം: 04.30 മുതല്‍ 06.15 വരെ, 06.45 മുതല്‍ 07.20 വരെ.
സെപ്റ്റംബര്‍ 7 (ദ്രവ്യ കലശം, കലശാഭിഷേകം): രാവിലെ: 03.30 മുതല്‍ 04.45 വരെ, 06.30 മുതല്‍ 07.00 വരെ, 11.00 മുതല്‍ 12.15 വരെ. വൈകുന്നേരം: 04.30 മുതല്‍ 06.00 വരെ, 06.45 മുതല്‍ 07.20 വരെ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates