'പേരിനൊപ്പമുള്ള ശശിധരന്‍ എന്നത് കണ്ണന്‍ എന്നാക്കി; സിപിഐ സ്ഥാനാര്‍ഥിയുടെ പേര് മാറ്റം തെറ്റിദ്ധാരണയുണ്ടാക്കാന്‍'

അന്തരിച്ച കോണ്‍ഗ്രസ് നേതാവായിരുന്ന എം ജി കണ്ണന്റെ ഭാര്യ എന്ന തെറ്റിദ്ധാരണ ഉണ്ടാക്കാന്‍ വേണ്ടിയാണ് പേര് മാറ്റമെന്നും ശ്രീനാദേവി കുഞ്ഞമ്മ ആരോപിക്കുന്നു.
Sreenadevi Kunjamma has alleged that the change in the name of a CPI candidate was made deliberately to create confusion among voters
ശ്രീനാദേവി കുഞ്ഞമ്മ, പ്രിജി ശശിധരന്‍facebook
Updated on
2 min read

പത്തനംതിട്ട: അടൂരില്‍ സിപിഐയുടെ സ്ഥാനാര്‍ത്ഥി പ്രിജി ശശിധരന്റെ പേരിനെ ചൊല്ലി വിമര്‍ശനം. കോണ്‍ഗ്രസ് നേതാവും ജില്ലാ പഞ്ചായത്ത് അംഗവുമായ ശ്രീനാദേവി കുഞ്ഞമ്മയാണ് വിമര്‍ശനവുമായി രംഗത്തെത്തിയത്. മുമ്പ് സ്ഥാനാര്‍ത്ഥിയുടെ ഫെയ്‌സ്ബുക്ക് പ്രൊഫൈലില്‍ പേരിനൊപ്പം ശശിധരന്‍ എന്നായിരുന്നു ചേര്‍ത്തിരുന്നതെന്നും അത് പിന്നീട് 'കണ്ണന്‍' എന്ന് മാറ്റുകയായിരുന്നുവെന്നും ശ്രീനാദേവി കുഞ്ഞമ്മ പറയുന്നു. അന്തരിച്ച കോണ്‍ഗ്രസ് നേതാവായിരുന്ന എം ജി കണ്ണന്റെ ഭാര്യ എന്ന തെറ്റിദ്ധാരണ ഉണ്ടാക്കാന്‍ വേണ്ടിയാണ് പേര് മാറ്റമെന്നും ശ്രീനാദേവി കുഞ്ഞമ്മ ആരോപിക്കുന്നു. ഇക്കാര്യത്തില്‍ സിപിഐക്ക് തെറ്റുപറ്റിയെന്നും ശ്രീനാദേവി കുഞ്ഞമ്മ കുറ്റപ്പെടുത്തി. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ശ്രീനാദേവി കുഞ്ഞമ്മയുടെ പ്രതികരണം.

എം ജി കണ്ണനെ അടൂരിലെ ജനത ഹൃദയത്തില്‍ സ്വീകരിച്ചതാണ്. എം ജി കണ്ണന്‍ കോണ്‍ഗ്രസുകാരന്‍ ആണ്. രാഷ്ട്രീയ വ്യക്തിത്വം കാത്തുസൂക്ഷിച്ചിരുന്ന, ഒരുപാട് ഹൃദയബന്ധങ്ങള്‍ ഉള്ള മനുഷ്യനാണ്. ആ മനുഷ്യന്റെ ഭാര്യയുടെ പേര് സജിത എന്നാണ്. ഇത്തരത്തില്‍ സിപിഐയുടെയും ഇടതുപക്ഷത്തിന്റെയും തരംതാണ രാഷ്ട്രീയ നിലവാരം വ്യക്തമാക്കുന്ന പ്രവൃത്തികള്‍ ഇനിയും തുടരുക. അടൂരിലെ ജനങ്ങള്‍, മനുഷ്യര്‍, രാഷ്ട്രീയ ബോധമുള്ളവര്‍ നിങ്ങളെ വിലയിരുത്തുമെന്നും ശ്രീനാദേവി കുഞ്ഞമ്മ കൂട്ടിച്ചേര്‍ത്തു.

Sreenadevi Kunjamma has alleged that the change in the name of a CPI candidate was made deliberately to create confusion among voters
'സ്വതന്ത്രനായി മത്സരിക്കില്ല, പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കും'; രാഹുല്‍ മാങ്കൂട്ടത്തില്‍

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

അടൂര്‍ നിയോജക മണ്ഡലത്തിലെ ഇജക യുടെ ഘഉഎ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചതായി കണ്ടു. അവര്‍ 2020-2025 കാലത്ത് കൊല്ലം ജില്ലാ പഞ്ചായത്ത് അംഗമായിരുന്നപ്പോഴും, 3 മാസം മുന്‍പ് തദ്ദേശ തെരഞ്ഞെടുപ്പില്‍ വീണ്ടും മത്സരിച്ച് കൊല്ലം കരീപ്ര പഞ്ചായത്തിലെ വാര്‍ഡില്‍ തോറ്റപ്പോഴും,

കുറച്ചു നിമിഷം മുന്‍പ് വരെയും സ്വന്തം ഫെയ്‌സ്ബുക്ക് പ്രൊഫൈലിലും, അവരുടെ പേരിന്റെ കൂടെ 'ശശിധരന്‍' ആയിരുന്നു, 'കണ്ണന്‍' ഇല്ലായിരുന്നു.

Sreenadevi Kunjamma has alleged that the change in the name of a CPI candidate was made deliberately to create confusion among voters
എല്ലാവരും വിശ്വാസത്തോടെ കാണുന്ന ബിംബത്തെ ഗണേഷ് കുമാര്‍ ചൂഷണം ചെയ്തിട്ടുണ്ടോ?; ചോദ്യങ്ങളുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

അടൂരിന്റെ ജനനേതാവ് എം ജി കണ്ണന്റെ ഭാര്യയാണ് അവര്‍ എന്ന തെറ്റിദ്ധാരണ ഉണ്ടാക്കാന്‍ ആണ് ഈ പേര് മാറ്റം എങ്കില്‍ പത്തനംതിട്ടയിലെ ഇജക നേതൃത്വത്തിന് തെറ്റി. എം ജി കണ്ണനെ അടൂരിലെ ജനത ഹൃദയത്തില്‍ സ്വീകരിച്ചതാണ്. എം ജി കണ്ണന്‍ കോണ്‍ഗ്രസ്സുകാരന്‍ ആണ്. രാഷ്ട്രീയ വ്യക്തിത്വം കാത്തുസൂക്ഷിച്ചിരുന്ന, ഒരുപാട് ഹൃദയബന്ധങ്ങള്‍ ഉള്ള മനുഷ്യന്‍ ആണ്. ആ മനുഷ്യന്റെ ഭാര്യയുടെ പേര് സജിത എന്നാണ്, സജിത കണ്ണന്‍ എന്നാണ്. ഇത്തരത്തില്‍ ഇജക യുടെയും ഇടതുപക്ഷത്തിന്റെയും തരംതാണ രാഷ്ട്രീയ നിലവാരം വ്യക്തമാക്കുന്ന പ്രവൃത്തികള്‍ ഇനിയും തുടരുക. അടൂരിലെ ജനങ്ങള്‍, മനുഷ്യര്‍, രാഷ്ട്രീയ ബോധമുള്ളവര്‍ നിങ്ങളെ വിലയിരുത്തും.

അതിനിടെ ശ്രീനാദേവി കുഞ്ഞമ്മയ്ക്ക് മറുപടിയുമായി എഐവൈഎഫ് ജില്ലാ സെക്രട്ടറി എസ് അഖില്‍ രംഗത്തെത്തി. ഒരു സ്ത്രീ അച്ഛന്റേയും ഭര്‍ത്താവിന്റെയും പേരുകള്‍ ചേര്‍ത്ത് ഉപയോഗിക്കുന്നത് കേരള സമൂഹത്തില്‍ അത്ഭുതമല്ലെന്ന് അഖില്‍ പറഞ്ഞു. രാഷ്ട്രീയ കുപ്രചരണമായി വളച്ചൊടിക്കുന്നത് രാഷ്ട്രീയ ദാരിദ്ര്യത്തിന്റെ തെളിവാണ്. കണ്ണന്‍ എന്നുള്ളത് പ്രജിയുടെ ഭര്‍ത്താവിന്റെയും ശശിധരന്‍ എന്നത് പ്രജിയുടെ അച്ഛന്റെയും പേരാണ്. ഉയര്‍ത്തുന്നത് വ്യാജ ആരോപണങ്ങളാണെന്നും അഖില്‍ വ്യക്തമാക്കി.

Summary

Sreenadevi Kunjamma has alleged that the change in the name of a CPI candidate was made deliberately to create confusion among voters

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
sticky_ads
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com