മെയ് 15ന് എസ്എസ്എല്‍സി, മെയ് 22ന് ഹയര്‍ സെക്കണ്ടറി; ഫല പ്രഖ്യാപന തീയതികള്‍ പ്രഖ്യാപിച്ചു

മെയ് 15ന് എസ്എസ്എല്‍സി പരീക്ഷാ ഫലം പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി
sslc exam
sslc examfile
Updated on
1 min read

തിരുവനന്തപുരം: മെയ് 15ന് എസ്എസ്എല്‍സി പരീക്ഷാ ഫലം പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. എസ്എസ്എല്‍സി ഫലപ്രഖ്യാപനം കഴിഞ്ഞാലുടന്‍ തന്നെ പുനര്‍മൂല്യനിര്‍ണയത്തിനുള്ള അപേക്ഷകള്‍ സ്വീകരിക്കും. മെയ് അവസാനത്തോടുകൂടി അതിന്റെ ഫലവും പ്രസിദ്ധീകരിക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.ഫലപ്രഖ്യാപനം കഴിഞ്ഞാലുടന്‍ തന്നെ എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റുകളുടെ വിതരണവും ആരംഭിക്കുന്നതാണ്.

ഹയര്‍ സെക്കണ്ടറി പരീക്ഷയുടെ ഫലം മെയ് 22ന് പ്രഖ്യാപിക്കും. രണ്ടാം വര്‍ഷ ഇംപ്രൂവ്മെന്റ് ഫലം മെയ് 8 നും ഒന്നാം വര്‍ഷ പരീക്ഷാ ഫലം ജൂണ്‍ 10 നും പ്രഖ്യാപിക്കും. പരീക്ഷാ മൂല്യനിര്‍ണ്ണയത്തില്‍ പങ്കെടുക്കാത്ത രണ്ടായിരത്തിലധികം അധ്യാപകരുണ്ട്. ഇവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പരീക്ഷാ മൂല്യനിര്‍ണ്ണയ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് പിഴവുകള്‍ വരുത്തുന്ന സ്‌കൂള്‍ അധികാരികള്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കുമെന്ന് മന്ത്രി മുന്നറിയിപ്പ് നല്‍കി.

sslc exam
നെടുങ്കണ്ടം ഇരട്ടക്കൊലപാതകം: സജി പിടിയില്‍

പഠന പിന്തുണ: മെയ് 2ന് പ്രമോഷന്‍ ലിസ്റ്റ് പ്രസിദ്ധീകരിക്കും

സംസ്ഥാനത്തെ സ്‌കൂളുകളില്‍ 5 മുതല്‍ 9 വരെ ക്ലാസ്സുകളിലെ കുട്ടികളില്‍ വാര്‍ഷിക പരീക്ഷയ്ക്ക് മിനിമം മാര്‍ക്ക് ലഭിക്കാത്ത കുട്ടികള്‍ക്കുളള പഠന പിന്തുണ പരിപാടി ഏപ്രില്‍ 20ന് ആരംഭിച്ച് 27ന് പൂര്‍ത്തിയാക്കിയിട്ടുണ്ട്. വളരെ ഉയര്‍ന്ന അന്തരീക്ഷ താപനില ഉള്ളതിനാല്‍ പഠന പിന്തുണാ ക്ലാസ്സുകള്‍ രാവിലെ 7.30 മുതല്‍ 10.30 വരെയാണ് പരിമിതപ്പെടുത്തിയിരുന്നത്. ഈ സമയത്ത് എല്ലാവിധ സുരക്ഷാ മുന്‍കരുതലുകളും ഉറപ്പാക്കിയാണ് ക്ലാസ്സുകള്‍ നടത്തിയിരുന്നത്.

ഉഷ്ണതരംഗ മുന്നറിയിപ്പ് നിലനില്‍ക്കുന്ന ജില്ലകളായ പാലക്കാട്, കൊല്ലം എന്നീ ജില്ലകളില്‍ ഓണ്‍ലൈന്‍ ക്ലാസ്സുകളാണ് നല്‍കിയത്. പഠന പിന്തുണയുടെ അടിസ്ഥാനത്തിലുളള പുനര്‍ മൂല്യനിര്‍ണ്ണയം ഏപ്രില്‍ 28, 29, 30 തീയതികളില്‍ നടത്തും. മെയ് 2-ന് പ്രമോഷന്‍ ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതാണെന്നും മന്ത്രി അറിയിച്ചു.

sslc exam
പുതപ്പ് മുതല്‍ ചവിറ്റുകുട്ട വരെ അടിച്ചുമാറ്റി, എസി കോച്ചുകളില്‍ യാത്ര ചെയ്യുന്ന എല്ലാവരും മാന്യന്മാരാണെന്ന് കരുതേണ്ട!; കണക്ക് ഇങ്ങനെ
Summary

SSLC on May 15, Higher Secondary on May 22; Results declaration dates announced

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com