റെയില്‍വേയുടെ ലോ​ഗോയിൽ നക്ഷത്രങ്ങള്‍ എന്തിന്?; 17ല്‍ നിന്ന് 18 ആക്കി, കാരണം അറിയാം

ഇന്ത്യന്‍ റെയില്‍വേയുടെ ലോഗോയില്‍ മാറ്റം
railway logo
railway logoSOURCE: WIKIPEDIA
Updated on
1 min read

പാലക്കാട്: ഇന്ത്യന്‍ റെയില്‍വേയുടെ ലോഗോയില്‍ മാറ്റം. ഇതുവരെ 17 നക്ഷത്രങ്ങളുണ്ടായിരുന്ന റെയില്‍വേ ലോഗോയില്‍ ഇനി മുതല്‍ 18 നക്ഷത്രങ്ങള്‍ തെളിയും. ജൂണ്‍ ഒന്നു മുതല്‍ പുതിയ ലോഗോ ഔദ്യോഗികമായി പ്രാബല്യത്തില്‍ വരും.

പുതിയ സോണ്‍ ആയ സൗത്ത് കോസ്റ്റ് റെയില്‍വേയുടെ പ്രവര്‍ത്തനം ആരംഭിക്കുന്നതോടെയാണ് ഇന്ത്യന്‍ റെയില്‍വേ ലോഗോയും പുതുക്കുന്നത്. ഇന്ത്യന്‍ റെയില്‍വേയുടെ ലോഗോയിലെ ഓരോ ചുവന്ന നക്ഷത്രവും ഓരോ സോണല്‍ റെയില്‍വേയെയാണ് പ്രതിനിധീകരിക്കുന്നത്. ഇതുവരെ രാജ്യത്ത് 17 സോണുകളാണ് ഉണ്ടായിരുന്നത്. അതിനാലാണ് ലോഗോയില്‍ 17 നക്ഷത്രങ്ങള്‍ ഉണ്ടായിരുന്നത്.

railway logo
'ദേ വരുന്നു വലിയ കൂട്ടുകാര്‍, ഒരുമിച്ച് ലോകം മുഴുവന്‍ ചുറ്റി, അത്ര ഉണ്ട് ആത്മബന്ധം'; കെ സി വേണുഗോപാലിന്റെ വീട്ടില്‍ എത്തി വി ഡി സതീശന്‍

റെയില്‍വേ ബോര്‍ഡ് ചെയര്‍മാനും സിഇഒയും പുതിയ ലോഗോയ്ക്ക് അംഗീകാരം നല്‍കിയിട്ടുണ്ട്. ജൂണ്‍ 1 മുതല്‍ എല്ലാ സോണല്‍ റെയില്‍വേകളും പ്രൊഡക്ഷന്‍ യൂണിറ്റുകളും പിഎസ്‌യുകളും പരിശീലന സ്ഥാപനങ്ങളും പുതുക്കിയ ലോഗോ ഉപയോഗിക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അതായത് ഇനി മുതല്‍ റയില്‍വേയുടെ ഔദ്യോഗിക കത്തുകള്‍, സ്റ്റേഷനുകളിലെ ബോര്‍ഡുകള്‍, പരസ്യങ്ങള്‍, ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍, പ്രസിദ്ധീകരണങ്ങള്‍ തുടങ്ങി എല്ലായിടത്തും 18 നക്ഷത്രങ്ങളുള്ള പുതിയ ഇന്ത്യന്‍ റെയില്‍വേ ലോഗോ കാണാം. ലോഗോയില്‍ ചേര്‍ക്കുന്ന ഓരോ കുഞ്ഞു നക്ഷവും ഇന്ത്യന്‍ റെയില്‍വേയുടെ വലിയ വളര്‍ച്ചയുടെ അടയാളമായിട്ടാണ് അധികൃതര്‍ കാണുന്നത്.

railway logo
മതേതരത്വം നിലനിര്‍ത്തുന്നതില്‍ ലീഗിന് സുപ്രധാന പങ്കുണ്ട്; 'സഹോദര പാര്‍ട്ടി'യെന്ന് വി ഡി സതീശന്‍
Summary

stars in the railway logo?; From 17 to 18, we know the reason

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com