റാപ്പിഡ് റെയിലുമായി സര്‍ക്കാര്‍ മുന്നോട്ട്; അനുമതി തേടി മുഖ്യമന്ത്രി കേന്ദ്രത്തിനു കത്തു നല്‍കി

ഡിപിആര്‍ തയ്യാറാക്കാനുള്ള ഫണ്ടു തേടിയാണ് സംസ്ഥാനം കത്തയച്ചത്.
State Moves Forward with Rapid Rail; CM Dispatches Letter for Urgent Clearances
റാപ്പിഡ് റെയിലുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട്ഫയല്‍ ചിത്രം
Updated on
1 min read

തിരുവനന്തപുരം: റാപ്പിഡ് റെയില്‍ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട്. അനുമതി തേടി മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്രസര്‍ക്കാരിന് കത്തയച്ചു. ഡിപിആര്‍ തയ്യാറാക്കാനുള്ള അനുമതി തേടിയാണ് സംസ്ഥാനം കത്തയച്ചത്. സില്‍വര്‍ ലൈനിനു പകരം ആര്‍ആര്‍ടിഎസ് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നുവെന്ന് കത്തില്‍ പറയുന്നു. കേന്ദ്ര നഗരകാര്യ മന്ത്രിക്കാണ് കത്തയച്ചത്.

State Moves Forward with Rapid Rail; CM Dispatches Letter for Urgent Clearances
മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗം; സംസ്ഥാനത്ത്‌ ഏഴ് അതിവേഗ റെയില്‍ പാതകള്‍ക്ക് സര്‍വേ അനുമതി

കേന്ദ്രത്തിന്റെ അനുമതി ലഭിച്ചെങ്കിലേ പദ്ധതിയുമായി സര്‍ക്കാരിന് മുന്നോട്ട് പോകാനാവുകയുളളു. 20% കേന്ദ്ര-സംസ്ഥാന സഹായവും, 60% അന്താരാഷ്ട്ര ധനസ്ഥാപനങ്ങളില്‍ നിന്നുള്ള വായ്പയും ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കാന്‍ സംസ്ഥാനം ഉദേശിക്കുന്നത്. 1.92 ലക്ഷം കോടി രൂപയാണ് പദ്ധതിക്ക് പ്രതീക്ഷിക്കുന്നത്.

State Moves Forward with Rapid Rail; CM Dispatches Letter for Urgent Clearances
മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗം; സംസ്ഥാനത്ത്‌ ഏഴ് അതിവേഗ റെയില്‍ പാതകള്‍ക്ക് സര്‍വേ അനുമതി

തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെ ആദ്യ ഘട്ടവും അതിന് ശേഷം നാല് ഘട്ടങ്ങളിലായി തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ ആര്‍.ആര്‍.ടി.എസ് നടപ്പിലാക്കും. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ 583 കി.മി പാതയാണ് ലക്ഷ്യമിടുന്നത്.

Summary

State Moves Forward with Rapid Rail; CM Dispatches Letter for Urgent Clearances

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com