ബൈക്കിലെത്തി കെഎസ്ആർടിസി ബസ്സിന് നേരെ കല്ലേറ്; ഡ്രൈവർക്ക് പരിക്ക്

ബസ്സിന്റെ മുൻ ഭാഗത്തെ ചില്ല് പൂർണമായി തർന്നു
Stones thrown at KSRTC
കെഎസ്ആർടിസി ബസ്സിന് നേരെ കല്ലേറ്വിഡിയോ സ്ക്രീന്‍ഷോട്ട്
Updated on
1 min read

ആലപ്പുഴ: പുറക്കാട് ദേശീയ പാതയിൽ കെഎസ്ആർടിസി ബസിന് നേരെ കല്ലേറ്. ബൈക്കിലെത്തിയ രണ്ട് പേരാണ് ബസ്സിനു നേരെ കല്ലെറിഞ്ഞത്. ബസ്സിന്റെ മുൻ ഭാഗത്തെ ചില്ല് പൂർണമായി തർന്നു. ചില്ലു തറച്ചു കയറി ബസ് ഡ്രൈവർക്ക് പരിക്കേറ്റു.

Stones thrown at KSRTC
പാല്‍ചുരം റോഡില്‍ രാത്രി യാത്ര നിരോധനം, ഭാരവാഹനങ്ങള്‍ക്ക് വിലക്ക്

ബുധനാഴ്ച ഉച്ചക്ക് പുറക്കാട് എസ്എൻഎം ഹയർ സെക്കൻ്ററി സ്കൂളിന് വടക്കു ഭാഗത്തു വെച്ചായിരുന്നു സംഭവം. എറണാകുളത്തു നിന്ന് കരുനാഗപ്പള്ളിയിലേക്ക് പോയ ഫാസ്റ്റ് പാസഞ്ചർ ബസ്സിനു നേരെയാണ് ആക്രമണമുണ്ടായത്. ബൈക്കിൽ എത്തിയ രണ്ട് പേരിൽ പിന്നിലിരുന്ന ആളാണ് ബസ്സിന് കല്ലെറിഞ്ഞത് എന്നാണ് ഡ്രൈവർ പറയുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഡ്രൈവർ സലിമിന് ചില്ല് കൈയിൽ തെറിച്ചു വീണ് സാരമായി പരിക്കേറ്റു. ഇദ്ദേഹത്തെ ആലപ്പുഴ മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചു. 60 ഓളം യാത്രക്കാർ ബസിലുണ്ടായിരുന്നു. ഇവർക്കാർക്കും പരിക്കില്ല. അമ്പലപ്പുഴ പോലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com