

തിരുവനന്തപുരം: വര്‍ക്കലയില്‍ വിദ്യാര്‍ഥിനി കടലില്‍ തിരയില്‍പ്പെട്ട് മരിച്ചു. അവധിയാഘോഷിക്കാന്‍ വര്‍ക്കലയിലെത്തിയ ഒഡിഷ സ്വദേശിനി പ്രിയങ്ക സാഹോ (19) ആണ് മരിച്ചത്.
ശനിയാഴ്ച വൈകീട്ട് സുഹൃത്തുക്കള്‍ക്കൊപ്പം ബീച്ചില്‍ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം. ബംഗളൂരുവില്‍ പൈലറ്റ് കോഴ്സ് വിദ്യാര്‍ഥിനിയായ പ്രിയങ്കയും സുഹൃത്തുക്കളും വെള്ളിയാഴ്ചയാണ് വര്‍ക്കലയിലെത്തിയത്. ശനിയാഴ്ച കടലില്‍ കുളിക്കുന്നതിനിടെ പ്രിയങ്കയും സുഹൃത്തുക്കളും തിരയില്‍പ്പെടുകയായിരുന്നു.
നാട്ടുകാരും മത്സ്യത്തൊഴിലാളികളും ചേര്‍ന്ന് മൂവരെയും കരയ്ക്കെത്തിച്ച് ആശുപത്രിയില്‍ എത്തിച്ചെങ്കിലും പ്രിയങ്കയുടെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. കൂടെയുണ്ടായിരുന്ന മറ്റ് രണ്ട് യുവതികള്‍ രക്ഷപ്പെട്ടു. ഒഡിഷ ഖോര്‍ഡ സ്വദേശി ബിജയകുമാറിന്റെയും മംമ്തയുടെയും മകളാണ് പ്രിയങ്ക. മൃതദേഹം താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates