

തൃശ്ശൂര്‍: കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥിയ്ക്ക് വലയില്‍ കുടുങ്ങി ദാരുണാന്ത്യം. വെങ്ങാനൂര്‍ സ്വദേശി എം എസ് അച്ചു(19)വാണ് മരിച്ചത്. തിരുവനന്തപുരം വെങ്ങാനൂര്‍ പെരിങ്ങമലയില്‍ പരേതരായ റിട്ട. കെഎസ്ആര്‍ടിസി ഡ്രൈവര്‍ മണിയുടെയും സുനിതയുടെയും മകനാണ്. ബാച്ചിലര്‍ ഓഫ് പ്രോസ്‌തെറ്റിക് ആന്‍ഡ് ഓര്‍ത്തോട്ടിക് (ബിപിഒ) ആദ്യവര്‍ഷ വിദ്യാര്‍ഥിയാണ്.
വല്ലക്കുന്നിലെ ചെമ്മീന്‍ചാലിനരികിലെ കുളത്തില്‍ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം. പഠിക്കാനായി സുഹൃത്തുക്കള്‍ക്കൊപ്പം വീടെടുത്ത് താമസിക്കുകയായിരുന്നു അച്ചു. വെള്ളിയാഴ്ച രാത്രി ഏഴരയോടെ ഇവര്‍ കുളിക്കാനായി പോവുകയായിരുന്നു. ഒപ്പമുള്ളവര്‍ക്കും നീന്തല്‍ വശമില്ലായിരുന്നു.
ചെമ്മീന്‍ വലയില്‍ കുടുങ്ങിയതോടെ സുഹൃത്തുക്കള്‍ നാട്ടുകാരെ വിവരമറിയിച്ചു. എന്നാല്‍ രക്ഷിക്കാനായില്ല. തുടര്‍ന്ന് അഗ്‌നിരക്ഷാസേന സ്ഥലത്തെത്തിയാണ് അച്ചുവിന്റെ മൃതദേഹം പുറത്തെടുത്തത്. മൃതദേഹം ഇരിഞ്ഞാലക്കുട ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates