

തിരുവനന്തപുരം: വിദ്യാര്‍ത്ഥികളുടെ മൈഗ്രേഷന്‍ ആഗോള പ്രതിഭാസമാണെന്ന് ഉന്നതവിദ്യാഭ്യാസവകുപ്പ് മന്ത്രി ആര്‍ ബിന്ദു. ഇന്ത്യയിലെ സംസ്ഥാനങ്ങളില്‍ താരതമ്യേന കുറഞ്ഞ വിദ്യാര്‍ത്ഥി കുടിയേറ്റം കേരളത്തിലാണ്. വിദ്യാര്‍ത്ഥികള്‍ വിദേശത്തേക്ക് കുടിയേറുന്നത് കുറ്റമല്ല. മഹാത്മാഗാന്ധി വരെ വിദേശത്ത് പഠിച്ചതാണെന്നും മന്ത്രി ആര്‍ ബിന്ദു പറഞ്ഞു. വിദേശ സര്‍വകലാശാലകളിലേക്കുള്ള വിദ്യാര്‍ത്ഥി കുടിയേറ്റ വിഷയത്തില്‍ മാത്യു കുഴല്‍നാടന്‍ എംഎല്‍എ നല്‍കിയ അടിയന്തര പ്രമേയ നോട്ടീസില്‍ മറുപടി നല്‍കി സംസാരിക്കുകയായിരുന്നു മന്ത്രി.
ഇന്ത്യയിലെ ആകെ കുടിയേറ്റത്തിന്റെ നാല് ശതമാനം മാത്രമാണ് സംസ്ഥാനത്തുള്ളത്. വിദ്യാഭ്യാസത്തിനൊപ്പം തൊഴിലാണ് വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുന്ന ഘടകം. കേരളത്തിലെ സര്‍വകലാശാലകള്‍ക്ക് ഒരു തകര്‍ച്ചയുമില്ല. രാജ്യാന്തര തലത്തില്‍ സര്‍വ്വകലാശാലയുടെ കേരളത്തിലെ സര്‍വകലാശാലകളുടെ കീര്‍ത്തി വര്‍ദ്ധിക്കുകയാണ്. കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് സംവിധാനം ലോകത്തിലെ ആദ്യ അഞ്ചില്‍ ഉള്‍പ്പെട്ടതാണ്. കേരളത്തിലെ നഗരങ്ങള്‍ ജീവിത ഭദ്രതയുള്ളതായി ചെറുപ്പക്കാര്‍ കാണുന്നുവെന്നും മന്ത്രി ബിന്ദു ചൂണ്ടിക്കാട്ടി.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
സംസ്ഥാനത്തെ പുതുതലമുറ എങ്ങനെയും കേരളം വിടണമെന്ന് ചിന്തിക്കുന്നുവെന്ന് അടിയന്തര പ്രമോയത്തിന് നോട്ടീസ് നല്‍കിയ മാത്യു കുഴല്‍നാടന്‍ പറഞ്ഞു. കേരളത്തിൽ നിന്ന് ഒരു തലമുറ മുഴുവൻ വിദേശത്തേക്ക് പോകുന്നത് സാമൂഹിക പ്രശ്നമാണ്. നോർക്കയുടെ മൈഗ്രേഷൻ സർവ്വേയിൽ കഴിഞ്ഞ 5 വർഷത്തിനുള്ളിൽ വിദേശത്തേക്ക് പഠനത്തിന് പോയ വിദ്യാർത്ഥികളുടെ എണ്ണം ഇരട്ടിയായതായി കണ്ടെത്തിയെന്നും ഇക്കാര്യം സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നും മാത്യു കുഴൽനാടൻ ആവശ്യപ്പെട്ടു.
ഏത് രാജ്യവും കേരളത്തേക്കാൾ മെച്ചമെന്ന് ചെറുപ്പക്കാർ കരുതുന്നു. നമ്മുടെ ചെറുപ്പക്കാരെ കൂടെ നിർത്താൻ കഴിയുന്ന ഒരു അന്തരീക്ഷ സംസ്ഥാനത്ത് ഉണ്ടാക്കാൻ കഴിഞ്ഞില്ലെങ്കിൽ എന്താണ് നമ്മൾ നേടാൻ പോകുന്നതെന്നും കുഴൽനാടൻ ചോദിച്ചു. പുതിയ തലമുറ ആഗ്രഹിക്കുന്ന ഒരു ജീവിതം അവർക്ക് നൽകാനാകുന്നില്ല. പത്താം ക്ലാസ് കഴിഞ്ഞവർക്ക് ഇന്നത്തെ കാലത്ത് എഴുത്തും വായനയും അറിയില്ല എന്ന മന്ത്രിയുടെ പ്രസ്താവന ശരിയാണ്. അതിനെ തിരുത്തുകയാണ് മറ്റുള്ളവർ ചെയ്തത്. വിദ്യാഭ്യാസ രംഗത്തെ ഇത്തരം പ്രശ്നങ്ങൾ ആഴത്തിൽ ചർച്ച ചെയ്യണമെന്നും മാത്യു കുഴൽ നാടൻ പ്രതികരിച്ചു.
ഒരു സാമൂഹ്യപ്രശ്നം എത്ര ലാഘവത്തോടെയാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി കൈകാര്യം ചെയ്തതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും പറഞ്ഞു. കേരളത്തിലെ 10 സർവകലാശാലകളിൽ വൈസ് ചാൻസലർ ഇല്ല. കോളേജുകളിൽ പ്രിൻസിപ്പാളുമില്ല. ഡിഗ്രി പോസ്റ്റ് ഗ്രാജുവേഷൻ സീറ്റുകൾ എല്ലാം കുട്ടികളില്ലാതെ ഒഴിഞ്ഞു കിടക്കുകയാണെന്നും സതീശൻ പറഞ്ഞു. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെത്തുടർന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates