കഞ്ചാവ് വലിക്കാന്‍ ഉപയോഗിക്കുന്ന പൈപ്പും യദുവില്‍ നിന്നും കണ്ടെടുത്തു; സിപിഎം വാദം തള്ളി എക്‌സൈസ്

കഞ്ചാവ് പിടികൂടിയതും കേസ് എടുത്തതുമെല്ലാം ഇന്‍സ്‌പെക്ടറാണെന്ന് എക്‌സൈസ് റിപ്പോര്‍ട്ട്
yadukrishnan's ganja case
യദുകൃഷ്ണൻ ടിവി ദൃശ്യം
Updated on
1 min read

തിരുവനന്തപുരം: പത്തനംതിട്ടയില്‍ സിപിഎം അംഗത്വമെടുത്തയാളില്‍ നിന്നും കഞ്ചാവ് പിടിച്ച കേസില്‍ സിപിഎം വാദം തള്ളി എക്‌സൈസ്. സിപിഎം അംഗമായ മൈലാടുംപാറ സ്വദേശി യദുകൃഷ്ണന്റെ കയ്യില്‍ നിന്ന് കഞ്ചാവും വലിക്കാന്‍ ഉപയോഗിക്കുന്ന ഉപകരണവും കണ്ടെടുത്തതായി എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നു. എക്‌സൈസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള സംഘമാണ് കഞ്ചാവ് പിടികൂടിയതെന്നും വ്യക്തമാക്കുന്നു.

കഞ്ചാവ് പിടികൂടിയതും കേസ് എടുത്തതുമെല്ലാം ഇന്‍സ്‌പെക്ടറാണെന്നും ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പത്തനംതിട്ട എക്‌സൈസ് വിഭാഗം റിപ്പോര്‍ട്ട് നല്‍കി. സംഘപരിവാര്‍ ബന്ധമുള്ള ഉദ്യോഗസ്ഥര്‍ ഗൂഢാലോചന നടത്തി യദുകൃഷ്ണനെതിരെ കള്ളക്കേസ് എടുത്തെന്നായിരുന്നു സിപിഎം ആരോപിച്ചിരുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

yadukrishnan's ganja case
വീട്ടു പരിസരത്ത് കൊതുകു വളരുന്നുണ്ടോ? കേസാവും, പിഴ അടയ്ക്കാന്‍ കോടതി ഉത്തരവ്

അതിനിടെ തന്നെ കള്ളക്കേസില്‍ കുടുക്കുന്നുവെന്ന് കാട്ടി യദുകൃഷ്ണന്‍ പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കി. തന്റെ കയ്യില്‍ നിന്നും കഞ്ചാവ് പിടികൂടിയിട്ടില്ലെന്നും യദു പരാതിയില്‍ പറയുന്നു. മൈലാടുംപാറ സ്വദേശിയായ യദുകൃഷ്ണന്‍ കാപ്പ കേസ് പ്രതി ശരണ്‍ചന്ദ്രനൊപ്പം വെള്ളിയാഴ്ചയാണ് സിപിഎമ്മില്‍ ചേര്‍ന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com