ഇനിമുതൽ തിങ്കളാഴ്ചകളിൽ സുഭാഷ് പാർക്കിന് അവധി 

സുഭാഷ് പാർക്ക് നിലവിൽ എല്ലാ ദിവസവും തുറന്ന് പ്രവർത്തിക്കുന്നുണ്ട്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം
Updated on
1 min read

കൊച്ചി: സുഭാഷ് ബോസ് പാർക്കിന് ഇനി മുതൽ തിങ്കളാഴ്ചകളിൽ അവധി. നാളെ മുതൽ രണ്ട് മാസത്തേക്ക് പരീക്ഷണാടിസ്ഥാനത്തിൽ തിങ്കളാഴ്ചകളിൽ പാർക്ക് അടച്ചിടും. പൊതു അവധി ദിവസമായി വരുന്ന തിങ്കളാഴ്ചകളിൽ അവധി ബാധകമായിരിക്കില്ല. 

സുഭാഷ് പാർക്ക് നിലവിൽ എല്ലാ ദിവസവും തുറന്ന് പ്രവർത്തിക്കുന്നുണ്ട്. സാധാരണ ദിവസങ്ങളിൽ രാവിലെ അഞ്ചര  മുതൽ എട്ടര വരെയും ഉച്ചയ്ക്ക് മൂന്നുമുതൽ രാത്രി എട്ടര വരെയും പൊതു അവധി ദിവസങ്ങളിൽ രാവിലെ അഞ്ചര മുതൽ എട്ടര വരെയും 11 മണി മുതൽ രാത്രി എട്ടര വരെയുമാണ് പാർക്ക് പ്രവർത്തിക്കുന്നത്. 

ഉഷ്ണമേറല രാജ്യങ്ങളിലെ പാർക്കുകളുടെ ശാസ്ത്രീയ മാനേജ്മെന്റിൽ പിന്തുടരുന്ന രീതി അനു‌സരിച്ചാണ് ആഴ്ചയിൽ ഒരു ദിവസം അവധി പരീക്ഷിക്കുന്നത്. പാർക്കുകളിലെ സസ്യ, ജന്തു ജാലങ്ങൾക്ക് ശരിയായ വിശ്രമം നൽകുക , കൂടുതൽ സമയം ആവശ്യമായ മരങ്ങളുടെ കൊമ്പ് കോതൽ, വളമിടൽ എന്നിവ ചെയ്യു‌ക, ചെറു സസ്യങ്ങൾക്കും പുൽതകിടികൾക്കും മരുന്ന് തളിച്ചുള്ള കീട നിയന്ത്രണം നടത്തുക, പാർക്കിന്റെ ശരിയായ ശുചീകരണം മറ്റ് അറ്റകുറ്റപണികൾ എന്നിവയ്ക്ക് വേണ്ടിയാണ് തിങ്കളാഴ്ച അവധി നൽകുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com