പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൂറുമാറിയ യുവനടിയുടെ ആത്മഹത്യാശ്രമം; ദിലീപിനെതിരായ പുതിയ വെളിപ്പെടുത്തലുമായി ബന്ധമില്ലെന്ന് ക്രൈംബ്രാഞ്ച്

പ്രസവാനന്തരമുള്ള മാനസിക സമ്മർദമാണ് ആത്മഹത്യാശ്രമത്തിനു കാരണമെന്നാണ് സൂചന
Published on

കൊച്ചി; നടിയെ ആക്രമിച്ച കേസിൽ കൂറുമാറിയ യുവനടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. എറണാകുളം നോർത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട നടി ആരോഗ്യനില വീണ്ടെടുത്തു. കേസിൽ സാക്ഷിയായിരുന്ന നടിയുടെ ആത്മഹത്യാശ്രമത്തിന്  ദിലീപിന് എതിരായ പുതിയ വെളിപ്പെടുത്തലുകളുമായി ബന്ധമില്ലെന്നാണു ക്രൈംബ്രാഞ്ച് വിശദീകരണം. പ്രസവാനന്തരമുള്ള മാനസിക സമ്മർദമാണ് ആത്മഹത്യാശ്രമത്തിനു കാരണമെന്നാണ് സൂചന.

ദിലീപിന് എതിരായ പുതിയ വെളിപ്പെടുത്തലുകൾക്കു പിന്നാലെ കൂറുമാറിയ സാക്ഷികളുടെ സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കുമെന്ന വാർത്തകൾ വന്നിരുന്നു. വിചാരണ വേളയിൽ കൂറുമാറിയ യുവനടി ആത്മഹത്യയ്ക്കു ശ്രമിച്ചതു സമൂഹമാധ്യമങ്ങളിൽ സംശയങ്ങൾ ഉയർത്തിയിരുന്നു. 

കൂറുമാറിയ സാക്ഷികളെ പരിശോധിക്കാൻ ക്രൈംബ്രാഞ്ച് 

കൂറുമാറിയ ശേഷം സാക്ഷികളിൽ ആരുടെയെങ്കിലും ബാങ്ക് അക്കൗണ്ടിലേയ്ക്കു വലിയ തുകയുടെ കൈമാറ്റം നടന്നിട്ടുണ്ടോ എന്നാണ് ക്രൈംബ്രാഞ്ച് പരിശോധിക്കുന്നത്. സിനിമാ മേഖലയിൽ നിന്നുള്ള ഇരുപതിലേറെ സാക്ഷികൾ കൂറുമാറിയത് പ്രോസിക്യൂഷനു വിചാരണ വേളയിൽ കനത്ത തിരിച്ചടിയായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com