

കൊച്ചി: കോതമംഗലത്ത് ടിടിസി വിദ്യാര്‍ഥിനി ജീവനൊടുക്കിയ കേസില്‍ റിമാന്‍ഡിലായ പറവൂര്‍ ആലങ്ങാട് പാനായിക്കുളം പുതിയ റോഡ് കാഞ്ഞിരപ്പറമ്പ് തോപ്പില്‍ പറമ്പില്‍ റമീസിനെ കൂടുതല്‍ തെളിവെടുപ്പിനായി ഇന്ന് പൊലീസ് കസ്റ്റഡിയില്‍ വാങ്ങും. റമീസിന്റെ കുടുംബാംഗങ്ങളെ ഇതുവരെ അന്വേഷണസംഘത്തിന് ചോദ്യം ചെയ്യാന്‍ കഴിഞ്ഞിട്ടില്ല.
റമീസ് പിടിയിലായതിന് പിന്നാലെ വീടുപൂട്ടി ഇവര്‍ ഒളിവില്‍ പോയതയാണ് വിവരം. ആത്മഹത്യാക്കുറിപ്പില്‍ പരാമര്‍ശിച്ചിട്ടുള്ള റമീസിന്റെ സുഹൃത്തിനെയും കണ്ടെത്താനായിട്ടില്ല. കുടുംബാംഗങ്ങളെയും സുഹൃത്തിനെയും കേസില്‍ പ്രതി ചേര്‍ക്കും.
നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് കേസ് എടുക്കാനുള്ള സാഹചര്യം ഇല്ലെന്നാണ് പൊലീസ് നിലപാട്. മതം മാറ്റിയ ശേഷം ചൂഷണം ചെയ്യാനോ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കോ മറ്റോ ഉപയോഗിക്കുകയുമായിരുന്നു റമീസിന്റെ ലക്ഷ്യമെന്ന് കണ്ടെത്തിയാലേ ഇക്കാര്യത്തില്‍ കേസ് എടുക്കാനാകൂ. തീവ്രവാദ സംഘടനകളുമായോ മതപരിവര്‍ത്തനം ലക്ഷ്യമിട്ടു പ്രവര്‍ത്തിക്കുന്ന സംഘങ്ങളുമായോ റമീസിന് ബന്ധമുണ്ടെന്ന് വ്യക്തമാകുകയും അതിന് ആവശ്യമായ തെളിവുകളും വേണം. അന്വേഷണം പുരോഗമിക്കുമ്പോള്‍ ലഭിക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തില്‍ ആവശ്യമെങ്കില്‍ കൂടുതല്‍ വകുപ്പുകള്‍ ചുമത്താനാണ് തീരുമാനം.
അതേസമയം, ജീവനൊടുക്കിയ വിദ്യാര്‍ഥിനിയുടെ വീട് കേന്ദ്രമന്ത്രിമാരായ ജോര്‍ജ് കുര്യന്‍, സുരേഷ് ഗോപി എന്നിവര്‍ സന്ദര്‍ശിച്ചു. കേസില്‍ എന്‍ഐഎ അന്വേഷണം വേണമെന്ന ആവശ്യം കുടുംബാംഗങ്ങള്‍ മന്ത്രിമാരുടെ ശ്രദ്ധയില്‍പ്പെടുത്തി.
Suicide of a TTC student: Police say a case cannot be filed for forced religious conversion
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates