കടുത്ത വേനല്‍ച്ചൂട്: കുഞ്ഞുങ്ങളെ അങ്കണവാടിയില്‍ വരാന്‍ നിര്‍ബന്ധിക്കരുതെന്ന് ബാലാവകാശ കമ്മീഷന്‍

വരാതിരിക്കുന്ന കുട്ടികള്‍ക്ക് പോഷാകാഹാരമുള്‍പ്പടെയുള്ള ആനുകൂല്യങ്ങള്‍ വീടുകളില്‍ എത്തിച്ച് നല്‍കണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു.
Child Rights Commission Directs Not to Compel Children to Attend Anganwadis
കുഞ്ഞുങ്ങളെ അങ്കണവാടിയില്‍ വരാന്‍ നിര്‍ബന്ധിക്കരുതെന്ന് ബാലാവകാശ കമ്മീഷന്‍പ്രതീകാത്മക ചിത്രം
Updated on
1 min read

തിരുവനന്തപുരം: കടുത്ത വേനല്‍ ചൂട് ആയതിനാല്‍ കുഞ്ഞുങ്ങളെ അങ്കണവാടിയില്‍ വരാന്‍ നിര്‍ബന്ധിക്കരുതെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന്‍. വരാതിരിക്കുന്ന കുട്ടികള്‍ക്ക് പോഷാകാഹാരമുള്‍പ്പടെയുള്ള ആനുകൂല്യങ്ങള്‍ വീടുകളില്‍ എത്തിച്ച് നല്‍കണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു.

Child Rights Commission Directs Not to Compel Children to Attend Anganwadis
വൈദ്യുതാഘാതമേറ്റ് 12 കാരൻ മരിച്ചു; വൈബ്രേറ്ററിൽ നിന്നും ഷോക്കേറ്റതെന്ന് സംശയം

അങ്കണവാടിയിലെത്തുന്ന കുട്ടികള്‍ക്ക് ഇടയ്ക്ക് വെള്ളം നല്‍കണം. തീരുമാനങ്ങള്‍ പതിനഞ്ചുദിവസത്തിനുള്ളില്‍ നടപ്പിലാക്കി വിവരം അറിയിക്കണമെന്നും വനിത ശിശുവികസനവകുപ്പ് ഡയറക്ടര്‍ക്കും തദ്ദേശ സ്വയം ഭരണപ്രിന്‍സിപ്പല്‍ക്കും ബാലവകാശ കമ്മീഷന്‍ നിര്‍ദേശം നല്‍കി.

Child Rights Commission Directs Not to Compel Children to Attend Anganwadis
'കത്തുന്ന ചൂടാണ്; തണുപ്പ് തേടി മരണം ഇഴഞ്ഞെത്താം'; പാമ്പുകളെ സൂക്ഷിക്കുക; ശരിയായ ചികിത്സ മുതല്‍ അറിയേണ്ടതെല്ലാം

ഷീറ്റ് ഉപയോഗിച്ച് മേല്‍ക്കൂര നിര്‍മിച്ചിട്ടുള്ളതും വായു സഞ്ചാരം ഇല്ലാത്തതുമായ അങ്കണവാടികള്‍ തുറന്നുപ്രവര്‍ത്തിക്കരുതെന്നും നിര്‍ദേശമുണ്ട്. അഡ്വ. എ സുരേഷ് കുമാറിന്റെ പരാതിയിലാണ് ബാലാവകാശ കമ്മീഷന്റെ ഉത്തരവ്.

Summary

Summer Heat: Child Rights Commission Directs Not to Compel Children to Attend Anganwadis

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com