'മുഖ്യമന്ത്രി വകുപ്പുമന്ത്രിക്കും മുകളില്‍, ജിഎന്‍എ വൈദ്യുതി വാങ്ങില്ലെന്നറിഞ്ഞത് മാധ്യമങ്ങളിലൂടെ'

'മുഖ്യമന്ത്രി വകുപ്പുമന്ത്രിക്കും മുകളിലാണ്. വകുപ്പുമന്ത്രി അഭിപ്രായങ്ങള്‍ നല്‍കുകയാണ് ചെയ്യുക'
Electricity Minister Sunny Joseph has openly expressed his dissatisfaction regarding controversies surrounding electricity procurement.
സണ്ണി ജോസഫ്
Edited By:
Updated on: 
1 min read

തിരുവനന്തപുരം: വൈദ്യുതി വാങ്ങലുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ അതൃപ്തി പരസ്യമാക്കി വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. ജിഎന്‍എ വൈദ്യുതി തല്‍ക്കാലം വാങ്ങില്ലെന്ന് താന്‍ അറിഞ്ഞത് മാധ്യമങ്ങളിലൂടെയെന്നാണ് മന്ത്രിയുടെ പ്രതികരണം. മുഖ്യമന്ത്രിയും കെഎസ്ഇബി ചെയര്‍മാന്‍ എന്‍ പ്രശാന്തും നടത്തിയ കൂടിക്കാഴ്ചയും അറിഞ്ഞത് വാര്‍ത്തകളില്‍ നിന്നാണെന്നും സണ്ണി ജോസഫ് പ്രതികരിച്ചു.

മുഖ്യമന്ത്രി വകുപ്പുമന്ത്രിക്കും മുകളിലാണ്. വകുപ്പുമന്ത്രി അഭിപ്രായങ്ങള്‍ നല്‍കുകയാണ് ചെയ്യുക. വൈദ്യുതി ബോര്‍ഡ് ചെയര്‍മാനുമായും ഊര്‍ജ സെക്രട്ടറിയുമായും മുഖ്യമന്ത്രി സംസാരിച്ചു എന്നാണ് താന്‍ മനസിലാക്കിയതെന്നും മുഖ്യമന്ത്രിക്ക് ഏതു വകുപ്പിലും ആവശ്യാനുസരണം ഇടപെടാമെന്നും മുഖ്യമന്ത്രി വകുപ്പ് മന്ത്രിക്ക് മുകളിലാണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുമായി താന്‍ ദീര്‍ഘനേരം സംസാരിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥര്‍ തന്നെ വന്ന് കണ്ട് കാര്യങ്ങള്‍ അറിയിക്കണമെന്ന് യാതൊരു നിര്‍ബന്ധവുമില്ല. രാജമാണിക്യത്തിന്റെ റിപ്പോര്‍ട്ട് പരിശോധിക്കാനുള്ള നിര്‍ദേശത്തെക്കുറിച്ച് അറിയില്ലെന്നും സണ്ണി ജോസഫ് പ്രതികരിച്ചു.

അതേസമയം, ജിഎന്‍എയില്‍ നിന്ന് കേരളം ഉടന്‍ വൈദ്യുതി വാങ്ങില്ല. നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍ സംസ്ഥാനത്ത് വൈദ്യുതി ക്ഷാമം ഉണ്ടാകില്ലെന്ന് കെഎസ്ഇബി സര്‍ക്കാരിനെ അറിയിച്ചതോടെ വിവാദ കരാറില്‍ നിന്ന് സര്‍ക്കാരിന് പിന്മമാറാന്‍ സാധിച്ചത്. ഈ രണ്ടുമാസം വൈദ്യുതി ലഭ്യമാണെന്ന് കെഎസ്ഇബി ചെയര്‍മാന്‍ എന്‍ പശാന്ത് മുഖ്യമന്ത്രിയെ കണ്ട് നേരിട്ടറിയിക്കുകയായിരുന്നു.

Electricity Minister Sunny Joseph has openly expressed his dissatisfaction regarding controversies surrounding electricity procurement.
നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ ബാർ ലൈസൻസ് റദ്ദാക്കി സർക്കാർ; മുൻ എക്സൈസ് കമ്മിഷണറുടെ ഉത്തരവ് തിരുത്തി
Electricity Minister Sunny Joseph has openly expressed his dissatisfaction regarding controversies surrounding electricity procurement.
ഒരുമുറിയില്‍ താമസിച്ചാലും ഒരുമിച്ച് മദ്യപിച്ചാലും ബലാത്സംഗമാകുമോ?; മുന്‍കൂര്‍ ജാമ്യം തേടി ജോണ്‍സണ്‍
Electricity Minister Sunny Joseph has openly expressed his dissatisfaction regarding controversies surrounding electricity procurement.
സ്‌ട്രോക്ക് വന്നത് തിരിച്ചറിഞ്ഞില്ല,56കാരന്റെ കാല്‍ മുറിച്ചുമാറ്റി; പറവൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സ പിഴവെന്ന് പരാതി
Summary

Electricity Minister Sunny Joseph has openly expressed his dissatisfaction regarding controversies surrounding electricity procurement.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER