

തിരുവനന്തപുരം: ഈ വർഷം മുതൽ ഓണത്തിനു പുറമേ ക്രിസ്മസ്, റംസാൻ ഉത്സവങ്ങളോടനുബന്ധിച്ചും സ്പെഷൽ ഭക്ഷ്യക്കിറ്റുകൾ വിൽപന നടത്തുമെന്ന് മന്ത്രി ജി ആർ അനിൽ അറിയിച്ചു. സപ്ലൈകോ സൂപ്പർ മാർക്കറ്റുകളിലാണ് 1000 രൂപയുടെ സ്പെഷൽ കിറ്റുകളുടെ വിൽപന. ഓരോ 50 കിറ്റുകൾക്കും നറുക്കെടുപ്പിലൂടെ ഒരു സമ്മാനവും ഉണ്ടാകുമെന്നു മന്ത്രി അറിയിച്ചു.
കിറ്റിലുള്ള അവശ്യസാധനങ്ങൾക്കു പുറമേ ഉപഭോക്താവിന് വേണ്ട ഇനങ്ങൾ കൂടി തെരഞ്ഞെടുക്കാം. പത്തിൽ കൂടുതൽ കിറ്റ് ഓർഡർ നൽകിയാൽ സ്ഥലത്ത് എത്തിച്ചും നൽകും. സൂപ്പർമാർക്കറ്റുകൾ പ്രവർത്തിക്കുന്ന പ്രദേശത്തെ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ, റസിഡന്റ്സ് അസോസിയേഷനുകൾ, സഹകരണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ സപ്ലൈകോ ഉദ്യോഗസ്ഥർ നേരിട്ടെത്തി ഓർഡർ ശേഖരിക്കും. ടാർഗറ്റിൽ കൂടുതൽ വിൽപന നടത്തുന്ന സൂപ്പർമാർക്കറ്റുകളിലെ ജീവിനക്കാർക്ക് ഇൻസെന്റീവ് നൽകുന്നതടക്കം പരിഗണനയിലുണ്ട്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates