'വഖഫ് സ്വത്തുക്കൾ ഡീ നോട്ടിഫൈ ചെയ്യരുത്', 'കേന്ദ്രമന്ത്രിയുടെ വായിൽ നിന്ന് തന്നെ സത്യം വീണുപോയി'; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

വഖഫ് നിയമം ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജികളില്‍ നിര്‍ണായക നിരീക്ഷണങ്ങളുമായി സുപ്രീം കോടതി
Supreme Court
സുപ്രീം കോടതി, മുഖ്യമന്ത്രി പിണറായി വിജയൻ

വഖഫ് നിയമം ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജികളില്‍ നിര്‍ണായക നിരീക്ഷണങ്ങളുമായി സുപ്രീം കോടതി. വഖഫ് ആയ സ്വത്തുക്കള്‍ അതല്ലാതാക്കരുത് എന്നുള്‍പ്പെടെയുള്ള നിര്‍ദേശങ്ങളാണ് കോടതി മുന്നോട്ടുവച്ചത്. വിഷയത്തില്‍ നാളെയും വാദം തുടരും. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനും ജ. പി വി സഞ്ജയ് കുമാർ, ജ. കെ വി വിശ്വനാഥൻ എന്നിവർ ഉൾപ്പെട്ടതുമായ ബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്. ഇതടക്കം അഞ്ചുവാർത്തകൾ ചുവടെ:

1. 'വഖഫ് സ്വത്തുക്കള്‍ ഡീ നോട്ടിഫൈ ചെയ്യരുത്'; നിര്‍ണായക നിര്‍ദേശങ്ങളുമായി സുപീം കോടതി, ഇടക്കാല ഉത്തരവ് നാളെ?

Supreme Court
സുപ്രീം കോടതിഫയല്‍

2. 'കേന്ദ്രമന്ത്രിയുടെ വായില്‍ നിന്ന് തന്നെ സത്യം വീണുപോയി', മുനമ്പത്ത് ബിജെപി കുളം കലക്കി മീന്‍ പിടിക്കാന്‍ ശ്രമിച്ചു: പിണറായി വിജയന്‍

Chief Minister Pinarayi Vijayan against BJP on Munambam issue
മുനമ്പം വിഷയത്തിൽ ബിജെപിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ

മുനമ്പം വിഷയത്തില്‍ ആശയക്കുഴപ്പമുണ്ടാക്കി മുതലെടുക്കാനാണ് ബിജെപി ശ്രമിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കുളം കലക്കി മീന്‍ പിടിക്കാനുള്ള ശ്രമമാണ് ബിജെപി നടത്തിയത്. വഖഫ് നിയമഭേദഗതി ബില്‍ മുനമ്പം വിഷയത്തിന് ശാശ്വത പരിഹാരം എന്ന് പറഞ്ഞു കൊണ്ടുള്ള പ്രചാരണമാണ് ചിലര്‍ അഴിച്ചുവിട്ടത്. എന്നാല്‍ അത് പൂര്‍ണ തട്ടിപ്പ് ആണ് എന്നതാണ് ഇപ്പോള്‍ വ്യക്തമായത്. വഖഫ് ഭേദഗതി നിയമം കൊണ്ട് മുനമ്പത്ത് ഉന്നയിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുന്നില്ല. നിയമത്തിന് മുന്‍കാല പ്രാബല്യമില്ല എന്ന് കേന്ദ്രമന്ത്രി തന്നെ വ്യക്തമാക്കിയിരിക്കുകയാണ്. കിരണ്‍ റിജിജുവിനെ മുനമ്പത്ത് എത്തിച്ച് കൊണ്ടാണ് ബിജെപി രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിച്ചത്. കൊച്ചിയില്‍ അദ്ദേഹം വാര്‍ത്താസമ്മേളനം നടത്തിയപ്പോള്‍ അദ്ദേഹത്തിന്റെ വായില്‍ നിന്ന് തന്നെ സത്യം അങ്ങോട്ട് വീണുപോയതായും മുഖ്യമന്ത്രി പരിഹസിച്ചു.

3. 'തനിക്കെതിരെ ഗൂഢാലോചന നടന്നു, വിമര്‍ശനങ്ങള്‍ വ്യക്തിപരമല്ല'; ഹിയറിങ്ങില്‍ തെളിവുകള്‍ നല്‍കിയെന്ന് എന്‍ പ്രശാന്ത് ഐഎഎസ്

N Prasanth Ias image
എന്‍ പ്രശാന്ത് ഐഎഎസ്Screen Grab

4. മാസപ്പടി കേസ്: എസ്എഫ്‌ഐഒ കുറ്റപത്രത്തില്‍ തുടര്‍ നടപടി ഹൈക്കോടതി സ്‌റ്റേ ചെയ്തു

veena vijayan exalogic case
എക്സാലോജിക്ക്, വീണ വിജയന്‍ഫയല്‍

5. യുദ്ധം മുറുകുന്നു; ചൈനയ്ക്ക് മേലുള്ള തിരിച്ചടിത്തീരുവ 245 ശതമാനമാക്കി അമേരിക്ക

China now faces up to 245% tariffs from US
ട്രംപും ഷി ജിൻപിങും എഎൻഐ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com