തിരക്ക് പറഞ്ഞ് ആചാരം മാറ്റാനാവില്ല; ഗുരുവായൂര്‍ ഉദയാസ്തമന പൂജ മാറ്റരുതെന്ന് സുപ്രീം കോടതി; ദേവസ്വത്തിന് തിരിച്ചടി

വൃശ്ചികമാസ ഏകാദശി നവംബര്‍ 21നാണ്. ഉദയാസ്തമന പൂജ അന്നു നടത്തണമെന്നാണ് സുപ്രീം കോടതിയുടെ ഉത്തരവ്.
Supreme Court
സുപ്രീംകോടതി File
Author:
Updated on: 
1 min read

ന്യൂഡല്‍ഹി: ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഉദയാസ്തമന പൂജ വൃശ്ചികത്തിലെ ഏകാദശി ദിവസം നടത്തണമെന്ന് സുപ്രീം കോടതി ഉത്തരവ്. ഉദയാസ്തമന പൂജ മാറ്റാന്‍ തന്ത്രിയുടെ അനുമതിയോടെ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചിരുന്നു. ഭക്തരുടെ സൗകര്യമനുസരിച്ചാണ് ഇതെന്നും ദേവസ്വം ബോര്‍ഡ് പറഞ്ഞിരുന്നു. ഏതെങ്കിലും തിരക്കിന്റെ കാര്യം പറഞ്ഞ് ക്ഷേത്രത്തിലെ ആചാരം മാറ്റാന്‍ കഴിയില്ലെന്നും മുന്‍പ് എങ്ങനെയാണോ നടത്തിയത് അതുപോലെ തുടരണമെന്നും ജസ്റ്റിസ് അരവിന്ദ് കുമാറിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് ഉത്തരവിട്ടു.

വൃശ്ചികമാസ ഏകാദശി നവംബര്‍ 21നാണ്. ഉദയാസ്തമന പൂജ അന്നു നടത്തണമെന്നാണ് സുപ്രീം കോടതിയുടെ ഉത്തരവ്. ഉദയാസ്തമന പൂജ തുലാമാസത്തിലെ ഏകാദശി ദിവസം നടത്താനാണ് ദേവസ്വം ബോര്‍ഡ് തീരുമാനിച്ചിരുന്നത്. വൃശ്ചിക മാസത്തില്‍ ക്ഷേത്രത്തില്‍ ഭക്തരുടെ തിരക്ക് വര്‍ധിക്കുമെന്നതിനാലാണ് ഉദയാസ്തമന പൂജ തുലാമാസത്തിലേക്കു മാറ്റിയത്. ദേവഹിതപ്രകാരം തന്ത്രിയുടെ നിര്‍ദേശമനുസരിച്ചായിരുന്നു ബോര്‍ഡിന്റെ നടപടി. എന്നാല്‍ ഇത് ചോദ്യം ചെയ്ത് തന്ത്രി കുടുംബങ്ങള്‍ തന്നെ കോടതിയെ സമീപിക്കുകയായിരുന്നു. തന്ത്രിക്ക് ഉചിതമെന്നു തോന്നിയാല്‍ തുലാമാസത്തിലെ ദിവസവും ഉദയാസ്തമന പൂജ നടത്താമെന്നും കോടതി അറിയിച്ചു.

കഴിഞ്ഞ വര്‍ഷവും ഉദയാസ്തമന പൂജ വൃശ്ചികത്തിലെ ഏകാദശി ദിവസം നടത്താന്‍ സുപ്രീം കോടതി ഇടക്കാല ഉത്തരവിട്ടിരുന്നു. അതിനുശേഷം എന്തെങ്കിലും തരിത്തിലുള്ള ബുദ്ധിമുട്ട് ഉണ്ടായോ എന്ന കാര്യം കോടതിയെ ബോധ്യപ്പെടുത്താന്‍ ബോര്‍ഡിന് കഴിഞ്ഞിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. കഴിഞ്ഞ വര്‍ഷം ഒരുലക്ഷത്തിലധികം ഭക്തര്‍ ഈ ദിവസം ക്ഷേത്രത്തിലെത്തിയെന്നും ശബരിമല സീസണ്‍ ആയതിനാല്‍ തിരക്ക് നിയന്ത്രണാതീതമാകുമെന്നും ദേവസ്വം ബോര്‍ഡ് കോടതിയെ അറിയിച്ചു. ഏതെങ്കിലും തിരക്കിന്റെ കാര്യം പറഞ്ഞ് ഒരുക്ഷേത്രത്തിലെ ആചാരം മാറ്റാന്‍ കഴിയില്ലെന്നായിരുന്നു ജസ്റ്റിസ് അരവിന്ദ് കുമാറിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചിന്റെ നിരീക്ഷണം.

Summary

Supreme Court Orders Guruvayur Temple to Conduct Udayastamana Pooja on Vrischika Ekadashi

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com