'കാര്യങ്ങളില്‍ ചില പൊരുത്തക്കേടുകള്‍ ഉണ്ട്, നാളെ ഗവര്‍ണറെ കാണും'; സുരേഷ് ഗോപി

കണ്ണൂര്‍ അഞ്ചരക്കണ്ടിയിലെ ഡെന്റല്‍ കോളജ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണറുമായി സംസാരിച്ചുവെന്ന് കേന്ദ്രസഹ മന്ത്രി സുരേഷ് ഗോപി
Suresh Gopi
Suresh Gopifile
Updated on
1 min read

തിരുവനന്തപുരം: കണ്ണൂര്‍ അഞ്ചരക്കണ്ടിയിലെ ഡെന്റല്‍ കോളജ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണറുമായി സംസാരിച്ചുവെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. കേസ് അന്വേഷിക്കുന്നുണ്ട്. അന്വേഷണത്തില്‍ ചില കാര്യങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. അത് പൊലീസ് പറഞ്ഞു. കുടുംബം അവരുടെ കാര്യങ്ങളും പറഞ്ഞു. എന്നാല്‍ കാര്യങ്ങളില്‍ ചില പൊരുത്തക്കേടുകള്‍ ഉണ്ട്. നാളെ ഗവര്‍ണറെ കാണും. കാര്യങ്ങള്‍ സംസാരിക്കും. അതുമാത്രമാണ് ഇപ്പോള്‍ ചെയ്യാനാവുന്നത്. മറ്റ് കാര്യങ്ങള്‍ സംസ്ഥാന അധ്യക്ഷനുമായി കൂടിയാലോചിച്ച ശേഷം തീരുമാനിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. നിതിന്‍ രാജിന്റെ വീട്ടിലെത്തിയതിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സുരേഷ് ഗോപി.

കോളജില്‍ നിന്ന് ഒരാളുപോലും മരണവീട്ടില്‍ എത്താത്തത് സംശയകരം

നിതിന്‍ രാജ് മരിച്ചപ്പോള്‍ കോളജില്‍ നിന്ന് ഒരാളുപോലും മരണവീട്ടില്‍ എത്തിയില്ല എന്നത് ഗൗരവമുള്ള വിഷയമാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. കോളജില്‍ നിന്നുള്ള ഒരാളുപോലും മരണവീട്ടില്‍ എത്താത്തത് സംശയം വര്‍ധിപ്പിക്കുന്നു. സാധാരണഗതിയില്‍ ഇത്തരത്തിലൊരു കാര്യം സംഭവിച്ചാല്‍ അനുശോചനം രേഖപ്പെടുത്താന്‍ മുഴുവന്‍ വിദ്യാര്‍ഥികളും വീട്ടില്‍ വരേണ്ടതാണ്. എന്നാല്‍ ഒരു വിദ്യാര്‍ഥി പോലും വന്നില്ലെന്നും ശിവന്‍കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.

Suresh Gopi
അന്തിമഹാകാളന്‍ കാവില്‍ കതിന പൊട്ടിക്കുന്നതിനിടെ ഗുരുതരമായി പൊള്ളലേറ്റു; കരാറുകാരന്‍ മരിച്ചു

പോകാന്‍ പാടില്ല എന്ന് മാനേജ്മെന്റ് കര്‍ശന നിര്‍ദേശം കൊടുത്തിരിക്കുകയാണ്. പ്രൊഫഷണല്‍ കോളേജുകളില്‍ ഏറ്റവും പ്രധാനപ്പെട്ട ഭീഷണി ആയുധമാണ് ഇന്റേണല്‍ മാര്‍ക്ക്. അത് പറഞ്ഞ് കുട്ടികളെ ഭീഷണിപ്പെടുത്തി എന്നാണ് മനസിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നിതിന്‍ രാജിന്റെ തിരുവനന്തപുരം പുതുക്കുളങ്ങരയിലുള്ള വീട് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി സന്ദര്‍ശിച്ചു.

Suresh Gopi
നിതിൻ രാജ് ലോൺ ആപ്പിൽ നിന്ന് വായ്പയെടുത്തു; മരണത്തിൽ സാമ്പത്തിക പ്രശ്നവും സംശയിച്ച് പൊലീസ്
Summary

suresh gopi mp visit family of nithin raj

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Union Minister Suresh Gopi demanded daily progress reports on Malampuzha garden renovation, forming an all-party committee led by C Krishnakumar
Suresh Gopi @PLKD
Suresh Gopi.
Suresh Gopi
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com